• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

ലഫ്:ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് – ഇന്ത്യയുടെ വിശിഷ്ട ഫെലോഷിപ്പ് നൽകി ആദരിച്ചു

May 19, 2025
in Dubai, NEWS, UAE
A A
ലഫ്:ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് – ഇന്ത്യയുടെ വിശിഷ്ട ഫെലോഷിപ്പ് നൽകി ആദരിച്ചു
29
VIEWS

ദുബായ്: യുഎഇ സഹിഷ്ണുതാ സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിലും സാന്നിധ്യത്തിലും നടന്ന ശ്രദ്ധേയമായ ചടങ്ങിൽ, ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് – ദുബായ് (ജിഡിആർഎഫ്എ ദുബായ്) മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിയെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് – ഇന്ത്യയുടെ (IOD) വിശിഷ്ട ഫെലോഷിപ്പ് നൽകി ആദരിച്ചു. അൽ ഹബ്തൂർ പാലസ് ഹോട്ടലിൽ നടന്ന പ്രൗഢമായ ചടങ്ങിൽ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ അദ്ദേഹത്തിന് അംഗീകാരം സമ്മാനിച്ചു.യുഎഇയിലെ ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീർ, അൽ ഹബ്തൂർ ഗ്രൂപ്പ് ചെയർമാൻ ഖലഫ് അഹമ്മദ് അൽ ഹബ്തൂർ അടക്കമുള്ളവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.പൊതുസേവനത്തിലും സ്ഥാപനപരമായ മികവിലും മികച്ച സംഭാവനകൾ നൽകുന്ന വ്യക്തികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സ് – ഇന്ത്യ നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയാണ് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ലഭിച്ചത്.സംയോജിതവും, മുൻകൂർ ആസൂത്രണത്തോടെയുള്ളതും, നൂതന സാങ്കേതികവിദ്യയിലധിഷ്ഠിതമായതുമായ സർക്കാർ സേവനങ്ങൾ വികസിപ്പിച്ച് ഉപയോക്താക്കളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും, സ്ഥാപനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിലും, നവീന ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും ലഫ്റ്റനന്റ് ജനറൽ അൽ മറി കാഴ്ചവെച്ച നേതൃത്വത്തെയും, യുഎഇയുടെയും വിശിഷ്യ ദുബായിയുടെയും സ്ഥാനം ആഗോളതലത്തിൽ മെച്ചപ്പെടുത്തുന്നതിൽ അദ്ദേഹം നൽകിയ സുപ്രധാന സംഭാവനകളെയും ഈ ആദരവ് അംഗീകരിക്കുന്നു.
മുൻ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന അന്തരിച്ച ഡോ. എ.പി.ജെ. അബ്ദുൾ കലാമിനെപ്പോലുള്ള പ്രമുഖ അന്താരാഷ്ട്ര വ്യക്തികൾക്ക് മുൻപ് ഈ ഫെലോഷിപ്പ് നൽകിയിട്ടുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് കൗൺസിൽ പ്രസ്താവിച്ചു. ഈ അംഗീകാരം യുഎഇയുടെ ആഗോള നേതൃത്വത്തെയും ഭരണപരമായ മികവിനെയും എടുത്തു കാണിക്കുന്നതോടൊപ്പം, രാജ്യത്തിന്റെ ദേശീയ പ്രതിഭകളിലുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസത്തെയും, അർത്ഥവത്തായതും സുസ്ഥിരവുമായ മുന്നേറ്റം സൃഷ്ടിക്കാനുള്ള അവരുടെ കഴിവിനെയും ഇത് ഉറപ്പിക്കുന്നുവെന്നും കൗൺസിൽ കൂട്ടിച്ചേർത്തു.”വിശിഷ്ട ഫെലോഷിപ്പ് അവാർഡ് ലഭിച്ചത് ഒരു വ്യക്തിഗത നേട്ടം എന്നതിലുപരി, നൂതനത്വത്തെയും കാര്യക്ഷമമായ പ്രവർത്തനത്തെയും പിന്തുണയ്ക്കുന്ന യുഎഇയിലെ സ്ഥാപനങ്ങളിൽ അർപ്പിക്കപ്പെട്ടിട്ടുള്ള വിശ്വാസത്തിന്റെ അന്താരാഷ്ട്ര അംഗീകാരം കൂടിയാണ്,” ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറി അഭിപ്രായപ്പെട്ടു.”ജീവിതനിലവാരത്തോടും ഭാവിയിലുള്ള ഭരണരീതിയോടുമുള്ള ഞങ്ങളുടെ നേതൃത്വത്തിന്റെ ഉറച്ച പ്രതിബദ്ധതയാണിത് പ്രതിഫലിപ്പിക്കുന്നത്. ജിഡിആർഎഫ്എ ദുബായിലെ എന്റെ സഹപ്രവർത്തകർക്കാണ് ഞാൻ ഈ അവാർഡ് സമർപ്പിക്കുന്നത്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Share5SendShareTweet3

Related Posts

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025
ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

ഷാർജയിൽ സ്കൂൾ ബസുകളിലെ ചുവപ്പ് ബട്ടൺ അമർത്തിയാൽ പൊലീസ് അറിയും

September 7, 2025
ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

ദുബായ് RTA 8 റെസിഡൻഷ്യൽ, ഇൻഡസ്ട്രിയൽ ഏരിയകളിൽ 103 കിലോമീറ്റർ റോഡുകൾ വികസിപ്പിച്ചു – യാത്രാക്കാലം ചുരുക്കും

September 7, 2025
ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

ദുബായിൽ മലയാളി നഴ്സുമാരുടെ വമ്പൻ ഓണാഘോഷം: രജിസ്ട്രേഷൻ ആരംഭിച്ചു

September 7, 2025

Recommended

ദുബായ് രാജകുമാരൻ ഷെയ്ഖ് ഹംദാന് പെൺകുഞ്ഞ് പിറന്നു.

ദുബായ് രാജകുമാരൻ ഷെയ്ഖ് ഹംദാന് പെൺകുഞ്ഞ് പിറന്നു.

6 months ago
ദുബായിൽ 10,000 വിദ്യാർഥികൾക്ക് സൗജന്യ ബാഗുകൾ

ദുബായിൽ 10,000 വിദ്യാർഥികൾക്ക് സൗജന്യ ബാഗുകൾ

3 weeks ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025