ദുബൈ/അസുൻസിയോൺ: പരാഗ്വേയിലെ അസുൻസിയോണിൽ നടന്ന ഫിഫ കോൺഗ്രസ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോളിന്റെ (ഫിഫ) അച്ചടക്ക സമിതിയുടെ ചെയർമാനായി കൗൺസിലർ മുഹമ്മദ് അൽ കമാലിയെ തിരഞ്ഞെടുത്തു. യു.എ.ഇ കായിക രംഗത്തിന് സുപ്രധാന നാഴികക്കല്ലാണ് ഈ നിയമനം. കൂടാതെ, രാജ്യത്തിന്റെ ദേശീയ പ്രതിഭകളിൽ പ്രത്യേകിച്ച് ഫുട്ബോളിൽ അന്താരാഷ്ട്ര ഫെഡറേഷന്റെ ആത്മവിശ്വാസം പ്രകടമാക്കുന്നതുമാണ്. ഇതോടെ, ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ആദ്യ ഫിഫ അച്ചടക്ക സമിതി ചെയർമാനായി അൽ കമാലി മാറിയിരിക്കുകയാണ്.യു.എ.ഇ ഫുട്ബോൾ അസോസിയേഷൻ പ്രതിനിധി സംഘം, മറ്റു അംഗ അസോസിയേഷൻ പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തി. ആഗോള തലത്തിൽ യു.എ.ഇ കായിക രംഗത്തിന് ഈ നിയമനം ഭരണപരമായ നിർണായക നേട്ടം കൂടിയാണ്