ദുബായ് : ദുബായിലെ ഗ്ലോബൽ വില്ലേജ്, സീസൺ 29 മെയ് 18 ന് 10.5 മില്യൺ സന്ദർശകരുമായി അവസാനിച്ചു,സംസ്കാരം, ഷോപ്പിംഗ്, വിനോദം എന്നിവയ്ക്കായുള്ള മേഖലയിലെ പ്രമുഖ ലക്ഷ്യസ്ഥാനമായഗ്ലോബൽ വില്ലേജ് ഈ മാസം 11ന് അവസാനിക്കേണ്ടിയിരുന്ന സീസൺ ഒരാഴ്ച കൂടി നീട്ടിയാണ് ഞായറാഴ്ചയോടെ അവസാനിക്കുന്നത്.അവസാന ദിനങ്ങളിൽ വൈകുന്നേരം 4 മുതൽ പുലർച്ചെ 1 വരെ ഗ്ലോബൽ വില്ലേജ് പ്രവർത്തിക്കും. എല്ലാ പ്രമോഷനുകളും സീസൺ അവസാനം വരെ തുടരുമെന്ന് ഗ്ലോബൽ വില്ലേജ് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു .സന്ദർശകരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ 10 മില്യൺ ആയി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം 10.5 മില്യൺ സന്ദർശകരെത്തി. 400-ലധികം കലാകാരന്മാർ 40,000-ത്തിലധികം വിസ്മയകരമായ ഷോകൾ സീസൺ 29ൽ അവതരിപ്പിച്ചിരുന്നു .