റാസ് അൽ ഖൈമ ; യുഎഇയിലെതന്നെ ഏറ്റവും വലിയ ഹെൽത്ത് ചലഞ്ചുകളിൽഒന്നായ റാക് ബിഗസ്റ്റ് വെയിറ്റ് ലോസ് ചലഞ്ച് 2025-ൽ ദുബായിലെ 31 കാരനായ ഇന്ത്യൻ സ്വദേശി അമൃത് രാജ് 45.7 കിലോഗ്രാം കുറച്ച് പുരുഷ വിഭാഗത്തിലെ ഓവർ ഓൾ ചാമ്പ്യനായി. വനിതാ ചാമ്പ്യൻ ആയി 25 കിലോ കുറച്ച് പാകിസ്താനിൽ നിന്നുള്ള 42 കാരിയായ സ്പിൻ ഘതൈ മുഹമ്മദ് യാക്കൂബ് വിജയിച്ചു.
മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ – റാസ് അൽ ഖൈമയുടെ സഹകരണത്തോടെ റാക് ഹോസ്പിറ്റൽ സംഘടിപ്പിച്ച മത്സരത്തിൽ ഈ വർഷം 24,289 പേർ പങ്കെടുത്തിരുന്നു.ഇതോടെ പരിപാടി ആളുകളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. ഇതുവരെ നടന്നതിലേറെ വിജയകരമായിരുന്നുവെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു . പങ്കെടുത്തവരിൽ 54% പുരുഷന്മാരും 46% സ്ത്രീകളും ആയിരുന്നു.പങ്കെടുത്തവരിൽ 80% പേരും അമിതഭാരക്കാരായിരുന്നു.
“ഈ ചലഞ്ച് തൻറെ ജീവിതത്തിൽ ഒരു വലിയ തിരുമാനമാകുകയായിരുന്നുവെന്നും രജിസ്റ്റർ ചെയ്ത തിനടുത്ത ദിവസം തന്നെഭാരംകുറയ്ക്കാൻ താൻശ്രമംതുടങ്ങിയിരുന്നുവെന്നും അമൃത് രാജ് പറഞ്ഞു. 3 മാസത്തിനുള്ളിൽ 45 കിലോ കുറയ്ക്കാൻ കഴിഞ്ഞത് എന്റെ ആത്മവിശ്വാസം ഉയർത്തി. ഞാനും എന്റെ ആരോഗ്യവും കൈവശം വെക്കാൻ ഈ പരിപാടി വലിയ പ്രചോദനമായിരുന്നുവെന്നും കൂട്ടിച്ചേർത്തു.
“ആദ്യത്തിൽ സംശയമായിരുന്നു, പക്ഷേ ഈ പരിപാടി എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തീരുമാനങ്ങളിൽ ഒന്ന് ആയി മാറിയെന്ന് സ്പിൻ ഘതൈയും പറഞ്ഞു:. റമദാനിൽ OMAD ഡയറ്റ് സ്വീകരിച്ചതും നടത്തം ജീവിതത്തിന്റെ ഒരു ഭാഗമാക്കി മാറ്റുകയും ഒരുദിവസം പോലും മുടങ്ങാതെ ചെയ്യാൻ കഴിഞ്ഞതും തന്നെ വിജയത്തിലേക്ക് നയിച്ചു വെന്നും സ്പിൻ ഘതൈ പറഞ്ഞു:

മറ്റു വിഭാഗങ്ങളിലെ വിജയികൾ:
വിർച്വൽ വിഭാഗം: • പുരുഷൻ: ശശി രാജൻ വല്ലുവർ (ദുബായ്) – 13.4 കിലോ കുറവ്
• വനിത: സൈറ ബാനോ (ഷാർജ) – 18 കിലോ കുറവ്,കോർപ്പറേറ്റ് ട്രോഫി: സ്റ്റീവൻ റോക്ക്
സ്കൂൾ സ്റ്റാഫ് വിജയി: ഷാർജ അംബാസഡർ സ്കൂൾ,റാസ് അൽ ഖൈമ എമറേറ്റിൽ നിന്ന് 49%പേരും ദുബായ് 31%), ഷാർജ (8%), അബൂദബി (7%)വും പേർ പങ്കെടുത്തു.
ജീവിതം മാറ്റിയെടുത്ത ഈ ചലഞ്ച് യുഎഇയിലുടനീളം ആരോഗ്യ രംഗത്തെകൂടുതൽ വളർത്തുകയും കൂടുതൽ ആളുകളെ ആരോഗ്യപരമായി ജീവിക്കാനായി പ്രചോദിപ്പിക്കുകയും ചെയ്തവെന്നും
മികച്ച വിജയം നേടിയ എല്ലാ പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും സംഘാടകർ പറഞ്ഞു