ദുബായ് :കോഴിക്കോട് – ദുബായ് സ്‌പൈസ് ജെറ്റ് വിമാനം വൈകിയത് യാത്രക്കാരെ പ്രയാസത്തിലാക്കി ..
ഇന്നലെ മെയ് 23 ന് രാത്രി 11.50 ന് പുറപ്പെടേണ്ട വിമാനമായിരുന്നു. യാത്രക്കാർ ഇന്ന് പുലർച്ചെ 4 മണി വരെ കോഴിക്കോട് എയർപോർട്ടിൽ തുടർന്നിരുന്നു. അതിന് ശേഷമാണ് താമസസൗകര്യം ഏർപ്പെടുത്തിയതെന്നും യാത്രക്കാർ പറയുന്നു.ഇന്ന് ഉച്ചയ്ക്ക് മാത്രമേ വിമാനം പുറപ്പെടുകയുളളൂ എന്നായിരുന്നു യാത്രക്കാർക്ക് ലഭിച്ചിരിക്കുന്ന വിവരം. വിമാനത്തിന് സാങ്കേതിക പ്രശ്നമുണ്ടായിരുന്നെന്നും, പിന്നീട് പൈലറ്റ് എത്തിയിട്ടില്ലെന്നും ആയിരുന്നു സ്‌പൈസ് ജെറ്റ് അധികൃതർ അറിയിച്ചിരുന്നതെന്ന് യാത്രക്കാർ പറയുന്നു