ദുബായ് :അന്തരിച്ച കവി അസ്മോ പുത്തൻചിറയുടെ അനുസ്മരണാർത്ഥം
യൂണിക്ക് ഫ്രണ്ട്സ് ഓഫ് കേരള 2025 ൽ ഏര്‍പ്പെടുത്തുന്ന 9 മത് UFK – അസ്മോ പുരസ്കാരത്തിനായുള്ള കഥ, കവിത രചനകൾ ക്ഷണിക്കുന്നു.UAEയിൽ നിന്നുള്ള എഴുത്തുകാരിൽനിന്ന് മാത്രമാണ് രചനകൾ സ്വീകരിക്കുക.പ്രസിദ്ധീകരിക്കാത്ത മൗലീകമായ രചനകളാണ് പുരസ്കാരത്തിന് അയക്കേണ്ടത്. മികച്ച ഒരു കഥയും ഒരു കവിതയുമാണ് പുരസ്കാരത്തിനായി തിരഞ്ഞെടുക്കുക.ഒരാളിൽ നിന്നും ഒന്നിൽ കൂടുതൽ കഥകളോ കവിതകളോ സ്വീകരിക്കുന്നതല്ല.രചനകൾ July 31 ന് മുൻപ് artsteamufk@gmail.com എന്ന e-mail വഴി അയക്കുക. കൂടുതൽ വിവരങ്ങൾക്ക് 055 627 5123 നമ്പറിൽ ബന്ധപ്പെടുക.