ദുബായ് : ദുബായ് മറീനയിലെ നവീകരിച്ച എയർ കണ്ടീഷൻ ചെയ്ത മറൈൻ ട്രാൻസ്പോർട്ട് സ്റ്റേഷനുകളുടെ ആദ്യ ഘട്ടം ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിപൂർത്തിയാക്കി.മറീന പ്രൊമെനേഡ്, മറീന ടെറസ്, മറീന വാക്ക്, മറീന മാൾ, മറീന മാൾ 1 എന്നിവയുൾപ്പെടെ അഞ്ച് പ്രധാന സ്ഥലങ്ങളിൽ ആണ് മറൈൻ സ്റ്റേഷനുകൾ പൈതൃക പ്രചോദനം ഉൾക്കൊണ്ട് നവീകരിച്ചത്.നവീകരിച്ച കാത്തിരിപ്പ് കേന്ദ്രങ്ങൾ ഇപ്പോൾ പൂർണ്ണമായും എയർ കണ്ടീഷൻ ചെയ്തവയാണ്, കൂടാതെ സൗജന്യ വൈ-ഫൈ, തത്സമയ ഷെഡ്യൂൾ ഡിസ്പ്ലേ സ്ക്രീനുകൾ, ഓഡിയോ അനൗൺസ്മെന്റ് സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെയുള്ള ആധുനിക സൗകര്യങ്ങളാൽ സജ്ജീകരിച്ചിട്ടുണ്ട്.. ദുബൈയുടെ സമ്പന്നമായ കടല്‍ പാരമ്പര്യത്തെ ആവിഷ്‌കരിക്കുന്ന രീതിയില്‍, ആണ് കെട്ടിടങ്ങളുടെ രൂപകല്‍പ്പന.RTAയുടെ ഉപഭോക്തൃ സംതൃപ്തിയേയും ജീവിത ഗുണനിലവാരമേയും ഉയര്‍ത്തുന്ന ഉദ്ദേശത്തോടെയാണ് പദ്ധതി മുന്നോട്ടുവച്ചത്. ഈ സ്‌റ്റേഷനുകള്‍ Marina Mall, താമസ മേഖലകള്‍, മെട്രോ, ട്രാം സ്റ്റേഷനുകള്‍ എന്നിവയുമായി നേരിട്ടുള്ള ബന്ധം ഉറപ്പാക്കുന്നു. ഇതിലൂടെ സ്വകാര്യ വാഹനങ്ങളിലെ ആശ്രയം കുറയ്ക്കാനും, പൊതുഗതാഗത സംവിധാനങ്ങളോട് സംയുക്തമായി ഗതാഗതം സുഗമമാക്കാനും ലക്ഷ്യമിടുന്നു. സൗജന്യ Wi-Fi, ശബ്ദ പ്രഖ്യാപന സംവിധാനങ്ങള്‍, തത്സമയ യാത്രാ വിവരങ്ങള്‍ ലഭ്യമാകുന്ന ഡിസ്‌പ്ലേ സ്ക്രീനുകള്‍ തുടങ്ങിയവയുടെ സഹായത്താല്‍ മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പാക്കുന്നുവെന്ന് RTAയുടെ പൊതു ഗതാഗത ഏജന്‍സിയിലെ കടല്‍ ഗതാഗത ഡയറക്ടര്‍ ഖലഫ് ബല്‍ഘസൂസ് അല്‍ സറൂനി പറഞ്ഞു.