ദുബായ് : ജൂൺ ആറിന് ബലിപെരുന്നാൾ ആയിരിക്കുമെന്ന് ഉറപ്പിച്ചതിന് പിന്നാലെ യുഎഇയിലെ ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്‌സസ് ഇന്ന് ബുധനാഴ്ച ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു.ഇതനുസരിച്ച് ഗവൺമെന്റ് ജീവനക്കാർക്ക് നാല് ദിവസത്തെ അവധി ജൂൺ 5 വ്യാഴാഴ്ച ആരംഭിച്ച് ജൂൺ 8 ഞായറാഴ്ച വരെ നീണ്ടുനിൽക്കും.സ്വകാര്യമേഖലയിലെ ജീവനക്കാർക്കും സമാനമായ അവധിയാണ് ബന്ധപ്പെട്ട അതോറിറ്റി പ്രഖ്യാപിക്കാറുള്ളത്.