• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Abu Dhabi

എമിറേറ്റ്‌സ് കാര്‍ഷിക സമ്മേളനത്തിനും പ്രദര്‍ശനത്തിനും അല്‍ ഐനിൽ തുടക്കം: പ്രാദേശിക ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു

May 28, 2025
in Abu Dhabi, Business, NEWS, UAE
A A
എമിറേറ്റ്‌സ് കാര്‍ഷിക സമ്മേളനത്തിനും പ്രദര്‍ശനത്തിനും അല്‍ ഐനിൽ തുടക്കം: പ്രാദേശിക ഉത്പന്നങ്ങൾക്ക് പിന്തുണയുമായി ലുലു
35
VIEWS

അൽ ഐൻ : യുഎഇയിലെ ഏറ്റവും വലിയ കാര്‍ഷിക പ്രദര്‍ശനങ്ങളിൽ ഒന്നായ ‘എമിറേറ്റ്‌സ് കാര്‍ഷിക സമ്മേളനവും പ്രദര്‍ശനവും 2025’ അല്‍ഐനിലെ അഡ്‌നോക് സെന്ററില്‍ ആരംഭിച്ചു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ നടക്കുന്ന സമ്മേളനം യുഎഇയുടെ കാര്‍ഷിക പാരമ്പര്യവും വളര്‍ച്ചയും നവീന ആശയങ്ങളും അടയാളപ്പെടുത്തുന്നതാണ്. ഭരണാധികാരികളും കാര്‍ഷിക വിദഗ്ദ്ധരും നിക്ഷേപകരും വിദ്യാർഥികളും അടക്കമുള്ളവർ കാര്‍ഷിക പ്രദര്‍ശനത്തിൽ പങ്കെടുക്കുന്നുണ്ട്.
സമ്മേളനത്തിന്റെ ആദ്യ ദിവസം യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാൻ, യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്‍ത് അബ്ദുല്ല അല്‍ ദഹക്ക് അടക്കമുള്ള മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കാർഷിക വിദ്ഗ്ധരും വിവിധ പരിപാടികളിൽ പങ്കെടുത്തു.
ഈ മാസം 31 വരെ നടക്കുന്ന പ്രദർശനത്തിൽ വിവിധ മന്ത്രാലയങ്ങൾ, മുൻനിര കോർപ്പറേറ്റ് കമ്പനികൾ, യൂണിവേഴ്സിറ്റികൾ, സ്കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുക്കും. കാർഷിക വികസനം വേഗത്തിലാക്കുന്നതിനും സുസ്ഥിര കൃഷി രീതികള്‍ മെച്ചപ്പെടുത്തുന്നതിനും ദേശീയ ഭക്ഷ്യസുരക്ഷാ പദ്ധതി കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമുള്ള ആശയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും.

ലുലു ഗ്രൂപ്പും മികച്ച പ്രദർശന സ്റ്റാളുകൾ എമിറേറ്റ്‌സ് കാര്‍ഷിക സമ്മേളനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. യുഎഇയിലെ പ്രാദേശിക ഉത്പന്നങ്ങൾക്കും കർഷകർക്കും നൽകുന്ന പിന്തുണ വ്യക്തമാക്കുന്ന പ്രദർശനമാണ് ഒരുക്കിയി‌ട്ടുള്ളത്. യുഎഇയിലെ ഉത്പന്നങ്ങൾക്ക് കൂടുതൽ വിപണി സാധ്യത ലഭ്യമാക്കുന്നതിനായി നാഷ്ണൽ അഗ്രികൾച്ചറൽ സെന്ററുമായി ലുലു ഗ്രൂപ്പ് പുതിയ ധാരണാപത്രം ഒപ്പുവച്ചു. യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി ഡോ. അംന ബിന്‍ത് അബ്ദുല്ല അല്‍ ദഹക്കിന്റെ സാന്നിദ്ധ്യത്തിൽ നാഷണൽ അഗ്രികൾച്ചർ സെന്റർ ഡയറക്ടർ സുൽത്താൻ സലാം അൽ ഷംസി, ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ അഷറഫ് അലി എം.എ എന്നിവർ ചേർന്നാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. ലുലു സിഇഒ സെയ്ഫി രൂപാവാല, ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

അബുദാബി സായിദ് ഹയർ ഓർഗനൈസേഷൻ ഫോർ പീപ്പിൾ ഓഫ് ഡിറ്റർമിനേഷനിലെ വിദ്യാർത്ഥികളുടെ ഫാമിൽ നിന്നുള്ള ഉത്പങ്ങൾക്ക് പിന്തുണ നൽകാനും ലുലു സ്റ്റോറുകളിൽ അവയ്ക്ക് കൂടുതൽ വിപണി സാധ്യത നൽകാനും ധാരണയായി. ഇത് കൂടാതെ, യുഎഇയിൽ നിന്നുള്ള കൂടുതൽ പ്രാദേശിക ഉത്പന്നങ്ങളും ലുലു അവതരിപ്പിച്ചു. ഓസ്ട്രിച്ച് ഒയാസിസ് എഗ്സ്, ഡേറ്റ്സ്, മാരിനേറ്റഡ് മീറ്റ്, ചിക്കൻ തുടങ്ങിയ ഉത്പന്നങ്ങളാണ് അവതരിപ്പിച്ചത്.

Share6SendShareTweet4

Related Posts

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

September 8, 2025
സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

September 8, 2025
റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

September 8, 2025
പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

പൂർണ്ണ ഗ്രഹണം ലോകത്ത് പലേടത്തും :യുഎഇയിൽ ചുവപ്പിൽ ചന്ദ്രൻ

September 8, 2025
റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

റാസല്‍ഖൈമ സഫാരി മാളില്‍ റാഖോത്സവത്തിന് തുടക്കം

September 8, 2025
അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

അജ്മാനിൽ പെട്രോളിയം ഉൽപന്നങ്ങൾ കൊണ്ടുപോകുന്ന വാഹനങ്ങൾക്ക് കർശന നിർദേശം

September 8, 2025

Recommended

കാൽപന്തിന്റെ രാജാവിന് 35ാം പിറന്നാൾ.

കാൽപന്തിന്റെ രാജാവിന് 35ാം പിറന്നാൾ.

3 years ago
അജ്മാനിൽ പെരുന്നാളവധിയിൽ പൊതുഗതാഗത മാര്ഗങ്ങള് ഉപയോഗിച്ചവർ 439,000

അജ്മാനിൽ പെരുന്നാളവധിയിൽ പൊതുഗതാഗത മാര്ഗങ്ങള് ഉപയോഗിച്ചവർ 439,000

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025