അബുദാബി ∙ ദുൽ ഹജ് മാസപ്പിറവി സൗദിയിൽ ദൃശ്യമായതിനാൽ ഗൾഫിൽ എല്ലാ രാജ്യങ്ങളിലും നാളെ(28) ദുൽ ഹിജ് ഒന്നായിരിക്കുമെന്നും ജൂൺ അഞ്ചിന് അറഫാ ദിനവും ആറിന് ബലി പെരുന്നാൾ ആഘോഷിക്കുമെന്നും അധികൃതർ പറഞ്ഞു. ഒമാനിൽ ഇന്ന് മഗ് രിബ് പ്രാർഥനയ്ക്ക് ശേഷം ദുൽഹജ് ഒന്ന് നാളെയായിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.ഇതോടെ യുഎഇ, സൗദി, ബഹ്റൈൻ, ഖത്തർ, കുവൈത്ത്, ഒമാൻ എന്നീ രാജ്യങ്ങളിലെല്ലാം ജൂൺ ആറിന് തന്നെയായിരിക്കും ബലി പെരുന്നാൾ. മിക്ക ഗൾഫ് രാജ്യങ്ങളിലും അഞ്ച് ദിവസമായിരിക്കും ബലിപെരുന്നാൾ അവധി. അതായത് ജൂൺ ആറ് മുതൽ അഞ്ച് ദിവസത്തേ്ക്ക്. കുവൈത്ത് പോലുള്ള രാജ്യങ്ങൾ ഇതിനകം അവധി പ്രഖ്യാപിക്കുകയും ചെയ്തു.ഇസ്‌ലാമിക ചന്ദ്രകാലണ്ടറിലെ അവസാനമായ 12-ാം മാസം ദുൽ ഹജ്ജിന്റെ പിറവിയുടെ ഭാഗമായി ചന്ദ്രക്കല കണ്ടെത്തുന്നതിനായി അറബ് ലോകത്തും മറ്റ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളിലുമുള്ള ചന്ദ്രദർശന സമിതികൾ ഇന്ന്(27) നിരീക്ഷണം നടത്തിവരികയായിരുന്നു. യുഎഇയിലടക്കം ഒട്ടേറെ രാജ്യങ്ങൾ ചന്ദ്ര ദർശനത്തിന് പൊതുജനങ്ങളോടും ആഹ്വാനം ചെയ്തിരുന്നു