അബൂദബി: കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരെയും, നിയമ വിരുദ്ധ തീവ്രവാദ-സംഘടനകൾക്ക് ധനസഹായം നൽകുന്നതിനെതിരെയുമുള്ള ചട്ടക്കൂടിലും (ഫ്രെയിം വർക്ക്) അനുബന്ധ നിയന്ത്രണങ്ങളിലും കാര്യമായ പരാജയം കണ്ടെത്തിയതിനെത്തുടർന്ന് ഒരു എക്‌സ്‌ചേഞ്ച് ഹൗസിന് യു.എ.ഇ സെൻട്രൽ ബാങ്ക് (സി.ബി.യു.എ.ഇ) 100 ദശലക്ഷം ദിർഹമിന്റെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി.സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയും സമഗ്രതയും നിലനിർത്തുന്നതിനും യുഎഇ സാമ്പത്തിക വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും എല്ലാ എക്‌സ്‌ചേഞ്ച് ഹൗസുകളും അവയുടെ ഉടമകളും ജീവനക്കാരും യു.എ.ഇ നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സി.ബി.യു.എ.ഇ ലക്ഷ്യമിടുന്നു