ദുബായ്: ഈ വർഷത്തെ ഈദ് അൽ അദ്‌ഹ ജൂൺ 6 വെള്ളിയാഴ്ച വരുന്നതിനാൽ, ഈദ് നിസ്കാരവും ജുമുഅ നിസ്കാരവും വെവ്വേറെ നടത്തണമെന്ന് യു.എ.ഇ ഫത്‌വ കൗൺസിൽ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. രണ്ട് നിസ്കാരങ്ങളും വെവ്വേറെ അതതി ന്‍റെ സുന്നത്തനുസരിച്ച് സ്വതന്ത്രമായി ആചരിക്കണമെന്ന് കൗൺസിൽ വിശദീകരിച്ചു.
വിശുദ്ധ ഖുർആനിക സൂക്തങ്ങളുടെയും മുഹമ്മദ് നബിയുടെ ഉദ്ബോധനങ്ങളുടെയും അടിസ്ഥാനത്തിലാണിത്.