അബൂദബി: ന്യൂഡൽഹിയിൽ നിന്ന് അബൂദബിയിലേക്ക് പറന്ന ഇത്തിഹാദ് എയർവേയ്‌സ് വിമാനം മെഡിക്കൽ എമർജൻസി കാരണം യാത്രാ മധ്യേ മസ്‌കത്തിലേക്ക് വഴി തിരിച്ചു വിട്ടു. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരന് അടിയന്തര വൈദ്യ സഹായം ആവശ്യമായിരുന്നെന്നും, അതിനാലാണ് വഴി തിരിച്ചു വിട്ടതെന്നും എയർലൈൻ അധികൃതർ അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും സുഖ സൗകര്യങ്ങളും എയർലൈനിന്റെ മുൻഗണനയായി തുടരുന്നുവെന്നും വഴിതിരിച്ചു വിടൽ മൂലമുണ്ടായ ഏതെങ്കിലും അസൗകര്യത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും എയർലൈൻ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
ഇന്ദിരാ ഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് സായിദ് ഇന്റർനാഷണൽ എയർപോർട്ടിലേക്കുള്ള ഇ.വൈ 213 വിമാനവും മസ്കത്തിലേക്ക് തിരിച്ചുവിടുകയുണ്ടായി.