• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

യുഎഇയിൽ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് ബാധകമായിരിക്കും :മത വിശ്വാസത്തെ അപമാനിച്ചാൽ 1 മില്യൺ ദിർഹം വരെ പിഴ

June 3, 2025
in Abu Dhabi, Dubai, NEWS, UAE
A A
യുഎഇയിൽ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് ബാധകമായിരിക്കും :മത വിശ്വാസത്തെ അപമാനിച്ചാൽ 1 മില്യൺ ദിർഹം വരെ പിഴ
35
VIEWS

ദുബായ് : ഇക്കഴിഞ്ഞ മെയ് 29 മുതൽ യു.എ.ഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ മാധ്യമ നിയമമനുസരിച്ച് രാജ്യത്തെ എല്ലാ മാധ്യമ പ്രവർത്തനങ്ങൾക്കും കർശനമായ നിയന്ത്രണ ചട്ടക്കൂട് ബാധകമായിരിക്കുകയാണ്.
രാജ്യത്തിന്റെ മത വിശ്വാസത്തെ അപമാനിക്കുന്നത് മുതൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്നത് വരെയുള്ള ലംഘനങ്ങൾക്ക് നിയമ പ്രകാരം 1 മില്യൺ ദിർഹം വരെ കനത്ത പിഴ ചുമത്തുന്നു.
ധാർമികവും ഉത്തരവാദിത്തപൂർണവുമായ മാധ്യമ പെരുമാറ്റം പ്രോത്സാഹിപ്പിക്കാനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയെ നിയമ നിർമാണം ശക്തിപ്പെടുത്തുന്നു. നിയമ ലംഘനത്തിന്റെ തീവ്രതയോ ആവർത്തനമോ അനുസരിച്ച് പല ഘട്ടങ്ങളിലായാണ് പിഴ ചുമത്തുന്നത്.

ലംഘനങ്ങളുടെ പട്ടികയും പിഴയും താഴെ പറയും പ്രകാരം.

മതപരവും ധാർമികവുമായ ലംഘനങ്ങൾ:

ദൈവിക സത്തയെയോ, ഇസ്‌ലാമിക വിശ്വാസങ്ങളെയോ; മറ്റ് മതങ്ങൾ, അവയുടെ വിശ്വാസങ്ങൾ എന്നിവയെയോ അപമാനിച്ചാൽ 10,00,000 ദിർഹം വരെ.

പൊതു ധാർമികത ലംഘിക്കൽ, വിനാശകരമായ ആശയങ്ങൾ പ്രോത്സാഹിപ്പിക്കൽ എന്നിവയ്ക്ക് 100,000 ദിർഹം വരെ.

കുറ്റകൃത്യങ്ങൾക്ക് പ്രേരിപ്പിക്കുന്ന ഉള്ളടക്കം (ഉദാഹരണത്തിന് കൊലപാതകം, ബലാത്സംഗം, മയക്കുമരുന്ന് ദുരുപയോഗം) പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താൽ 150,000 ദിർഹം വരെ.

രാഷ്ട്ര, ദേശീയ താൽപര്യങ്ങൾ

ഭരണ സംവിധാനത്തെയോ, ദേശീയ ചിഹ്നങ്ങളെയോ, രാജ്യത്തിന്റെ ഔദ്യോഗിക സ്ഥാപനങ്ങളെയോ അപമാനിച്ചാൽ 50,000 മുതൽ 500,000 ദിർഹം വരെ.

രാജ്യത്തിന്റെ ആഭ്യന്തരമോ, അല്ലെങ്കിൽ അന്താരാഷ്ട്രീയമോ ആയ നയങ്ങളെ അപമാനിച്ചാൽ 50,000 തൽ 500,000 ദിർഹം വരെ.

വിദേശ ബന്ധങ്ങളെ ദോഷകരമായി ബാധിക്കുന്നതോ ദേശീയ ഐക്യം/സാമൂഹിക ഐക്യം തകർക്കുന്നതോ ആയ ഉള്ളടക്കം പ്രസിദ്ധീകരിച്ചാൽ 250,000 ദിർഹം വരെ.

ഡിജിറ്റൽ, പരമ്പരാഗത മാധ്യമ ഇടങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിന് മാധ്യമ പ്രവർത്തകരെയും ഇൻഫ്ലുൻസർമാരെയും സംരക്ഷിക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുന്നു.

ലൈസൻസ് ലംഘനങ്ങൾ

ലൈസൻസ് ഇല്ലാതെ മാധ്യമ പ്രവർത്തനങ്ങൾ നടത്തിയാൽ ആദ്യ ലംഘനത്തിന് 10,000 ദിർഹം.

ആവർത്തിച്ചാൽ 40,000 ദിർഹം.

കാലാവധി കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ ലൈസൻസ് പുതുക്കാതിരുന്നാൽ പ്രതിദിനം 150 ദിർഹം, പരമാവധി 3,000 ദിർഹം.

ലൈസൻസ് കൈമാറ്റം ചെയ്യുക, പങ്കാളിയെ ചേർക്കുക/മാറ്റുക, അല്ലെങ്കിൽ അംഗീകാരമില്ലാതെ വിശദാംശങ്ങൾ മാറ്റുക: 20,000 വരെ പിഴ.

കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് പ്രസിദ്ധീകരണം തുടർന്നാൽ ആദ്യ തവണ 10,000 ദിർഹം.

ആവർത്തിച്ചാൽ 20,000 ദിർഹം.

വ്യാജ വിവരങ്ങളും തെറ്റായ വിവരങ്ങളും

പ്രചരിപ്പിച്ചാൽ ആദ്യ തവണ 5,000 ദിർഹം.

ആവർത്തിച്ചാൽ 10,000 ദിർഹം.

ഇവന്റ്, പ്രസിദ്ധീകരണ ലംഘനങ്ങൾ

അനുമതി ഇല്ലാതെ ഒരു പുസ്തകമേള സംഘടിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താൽ 40,000 ദിർഹം.

ആവർത്തിച്ചാൽ ഇരട്ടി തുക പിഴ.

ലൈസൻസ് രേഖയില്ലാതെ മീഡിയ ഉള്ളടക്കം അച്ചടിക്കുകയോ, പ്രചരിപ്പിക്കുകയോ, അല്ലെങ്കിൽ പ്രസിദ്ധീകരിക്കുകയോ ചെയ്‌താൽ 20,000 ദിർഹം. (ആവർത്തിച്ചാൽ ഇരട്ടി തുക പിഴ).

വിദേശ കറസ്‌പോണ്ടന്റുകൾ

ലൈസൻസില്ലാതെ വിദേശ കറസ്‌പോണ്ടന്റായി ജോലി ചെയ്താൽ പരമാവധി 3 രേഖാ മൂലമുള്ള മുന്നറിയിപ്പുകൾ നൽകും. ആവർത്തിച്ചാൽ 10,000 ദിർഹം പിഴ ചുമത്തുന്നതാണ്

Share6SendShareTweet4

Related Posts

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

യുഎഇയില്‍ സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം

July 21, 2025
വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

വിപ്ലവ സൂര്യന് വിട; വി എസിന്റെ മൃതദേഹം എ കെ ജി സെന്ററിൽ പൊതുദർശനത്തിന് വെക്കും, സംസ്കാരം ബുധനാഴ്ച

July 21, 2025
ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

ഓപറേഷൻ ഷിവൽറസ് നൈറ്റ്-3: എട്ടാമത്തെ സഹായ കപ്പൽ ഗസ്സയിലേയ്ക്ക് പുറപ്പെട്ടു

July 18, 2025
ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

ദുബായ് ഹെൽത്ത്‌കെയർ സിറ്റി എക്സിറ്റിൽ ഗതാഗതം കൂടുതൽ എളുപ്പമാകുന്നു ; ആർടിഎയുടെ നവീകരണ പ്രവൃത്തി ഈ മാസം 20ന് പൂര്‍ത്തിയാകും

July 18, 2025
ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം: ഷെയ്ഖ് മുഹമ്മദിന് നന്ദി അറിയിച്ച് ലഫ്: ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി

July 18, 2025
മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

മലൈഹ നാഷണൽ പാർക്കിൽ 2.1 ലക്ഷം വർഷത്തെ ചരിത്രം പഠിക്കാൻ അവസരം

July 18, 2025

Recommended

പെൺകുട്ടിയുടെ ചികിത്സക്ക് 7 മില്യൺ ദിർഹം സഹായം പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി

പെൺകുട്ടിയുടെ ചികിത്സക്ക് 7 മില്യൺ ദിർഹം സഹായം പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി

2 weeks ago
നിയമലംഘനത്തിന് 14 ഗാർഹിക തൊഴിലാളി ഏജൻസികൾക്ക് പിഴ ചുമത്തി യു എ ഇ മാനവ ശേഷി മന്ത്രാലയം: അനധികൃത നിയമനങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

നിയമലംഘനത്തിന് 14 ഗാർഹിക തൊഴിലാളി ഏജൻസികൾക്ക് പിഴ ചുമത്തി യു എ ഇ മാനവ ശേഷി മന്ത്രാലയം: അനധികൃത നിയമനങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025