• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

കുടുംബ ബിസിനസ്സുകളുടെ ഭാവി സുരക്ഷിതമാക്കാൻ ദുബായിൽ ‘സെക്യൂർ ദി ലെഗസി ഓഫ് ബിസിനസ്’ സംഘടിപ്പിച്ചു.

June 3, 2025
in Dubai, UAE
A A
കുടുംബ ബിസിനസ്സുകളുടെ ഭാവി സുരക്ഷിതമാക്കാൻ ദുബായിൽ ‘സെക്യൂർ ദി ലെഗസി ഓഫ് ബിസിനസ്’ സംഘടിപ്പിച്ചു.
23
SHARES
55
VIEWS

ദുബായ്: കുടുംബ ബിസിനസ്സുകളുടെ സുസ്ഥിരമായ വളർച്ച ലക്ഷ്യമിട്ട് ഇന്റർനാഷണൽ പ്രൊമോട്ടേഴ്സ് അസോസിയേഷൻ (IPA) ദുബായിൽ ‘സെക്യൂർ ദി ലെഗസി ഓഫ് ബിസിനസ്’ എന്ന പേരിൽ ഒരു പ്രത്യേക പരിപാടി സംഘടിപ്പിച്ചു. ചലച്ചിത്രനടി ഭാവന ചടങ്ങിൽ മുഖ്യ അതിഥിയായി പങ്കെടുത്തു. ഐ.പി.എയുടെ വനിതാ കൂട്ടായ്മയായ ഫെമ്മെ ഫോഴ്‌സിന്റെ സഹകരണത്തോടെ നടന്ന ചടങ്ങിൽ നിരവധി സംരംഭകരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.ദുബായിലെ അൽ സാഹിയ വിമൻസ് ഹാളിൽ നടന്ന ചടങ്ങ് കുടുംബ ബിസിനസ്സുകൾ നേരിടുന്ന പ്രധാന വെല്ലുവിളികളെക്കുറിച്ചും അവയെ അതിജീവിക്കാനുള്ള മാർഗങ്ങളെക്കുറിച്ചുമുള്ള ഉൾക്കാഴ്ചകൾ പങ്കുവെക്കുന്ന വേദിയായി മാറി. ദീർഘകാല വിജയത്തിനും മികച്ച സംരംഭക വളർച്ചയ്ക്കും വഴിയൊരുക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അവതരണങ്ങളും ചർച്ചകളും ഇതിന്റെ ഭാഗമായി നടന്നു.ഐ.പി.എ കൺവീനർ യൂനുസ് തണൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ ചെയർമാൻ റിയാസ് കിൽട്ടൻ അധ്യക്ഷതവഹിച്ചു. വീണാസ് കറിവേൾഡ് സ്ഥാപക വീണാ ജാൻ പരിപാടി ഉദ്ഘാടനം ചെയ്തു. രാജ്യാന്തര പാരാബാഡ്മിന്റൺ താരവും മലയാളിയുമായ ആൽഫിയ ജെയിംസിനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു.ഐ.പി.എ. ഫെമ്മെ ഫോഴ്‌സ് അംഗങ്ങളായ ക്ഷമ നദീർ, ഫാത്തിമ സഫർ, സഫറിൻ നൂർ എന്നിവർ നടി ഭാവനയുമായി സംവദിച്ചു. അവരുടെ ചോദ്യങ്ങൾക്ക് മറുപടിയായി, വെല്ലുവിളികളെ അതിജീവിച്ച് ജീവിതത്തിലും കരിയറിലും വിജയം നേടിയ തന്റെ അനുഭവങ്ങൾ ഭാവന സദസ്സിന് മുന്നിൽ പങ്കുവെച്ചു .കുടുംബ ബിസിനസ്സുകളിൽ പിന്തുടർച്ചാവകാശം സുഗമമാക്കുന്നതിനും നിയമപരമായ സങ്കീർണ്ണതകൾ ഒഴിവാക്കുന്നതിനും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങളെ കുറിച്ച് പ്രമുഖ ബിസിനസ് കോർപ്പറേറ്റ് നിയമ വിദഗ്ധനും എ.ബി.എസ് പാർട്ണേഴ്സ് ലീഗൽ കോൺസൾട്ടന്റ്സിന്റെ മാനേജിംഗ് പാർട്ണറുമായ അഡ്വ. അജ്മൽ ഖാൻ നടക്കൽ സംവദിച്ചു. കാപ്പിറ്ററിയുടെ സ്ഥാപകനും എംഡിയുമായ സി.എ. ശ്രീജിത്ത് കുനിയൽ ‘കുടുംബ സംരംഭത്തിൽ പിന്തുടർച്ചാപരമായ ആസൂത്രണത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. ‘കീമാൻ ഇൻഷുറൻസിലൂടെ കുടുംബത്തെ ബിസിനസ്സ് റിസ്കിൽ നിന്ന് സംരക്ഷിക്കൽ’ എന്ന വിഷയത്തിൽ സംസാരിച്ച ലൈഫ് ഇൻഷുറൻസ് ഡിവിഷൻ ഹെഡ് വിജയ മാധവൻ, ബിസിനസ്സിലെ പ്രധാന വ്യക്തികൾക്ക് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാൽ കുടുംബത്തിന് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശദീകരിച്ചു.
കുടുംബ ബിസിനസുകളുടെ അടുത്ത തലമുറയിലേക്കുള്ള വിജയകരമായ മാറ്റം സംരംഭകത്വ വളർച്ച സുസ്ഥിരമാക്കുന്നതിന് നിർണ്ണായകമാണെന്നും, ഈ തലമുറ മാറ്റത്തിൽ കുടുംബ ബിസിനസുകളെ പിന്തുണക്കാൻ ഐ പി എ പോലുള്ള ബിസിനസ് കമ്മ്യൂണിറ്റി പ്രതിജ്ഞാബദ്ധരാണെന്ന് ചെയർമാൻ റിയാസ് കിൽട്ടനും വൈസ് ചെയർമാൻ അയൂബ് കല്ലടയും പറഞ്ഞു.പരിപാടിയെ പിന്തുണച്ച വിവിധ പ്രായോജകർക്ക് ചലച്ചിത്രനടി ഭാവന മൊമെന്റോകളും സമ്മാനിച്ചു. ബിബി ജോൺ യു ബി എൽ
നന്ദി ആശംസിച്ചു

Share9SendShareTweet6

Related Posts

emirates-id-renewal-one-step-uae

ഒരു അപേക്ഷ, ഒരു ഫീസ്; ഇനി എമിറേറ്റ്സ് ഐഡി പുതുക്കൽ ഒരൊറ്റ ഘട്ടത്തിൽ

September 9, 2025
UAE chickenpox vaccine for children

യുഎഇയിലെത്തുന്ന കുട്ടികൾക്ക് ചിക്കൻപോക്സ് വാക്സിൻ എടുക്കണം: ആരോഗ്യ വിദഗ്ധരുടെ നിർദേശം

September 9, 2025
Dubai gold price today

സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ്;22 കാരറ്റ് ഗ്രാമിന് 408 ദിർഹം

September 9, 2025
വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

September 8, 2025
സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

September 8, 2025
റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

September 8, 2025

Recommended

യുഎഇയിൽ ഇന്ന് താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ് പ്രതീക്ഷിക്കുന്നു : NCM

യുഎഇയിൽ ഇന്ന് താപനിലയിൽ ക്രമാനുഗതമായ വർദ്ധനവ് പ്രതീക്ഷിക്കുന്നു : NCM

6 months ago
ദുബായിൽ തൊഴിലാളികൾക്കായി മെഗാ പുതുവത്സരാഘോഷം:പ്രമുഖ ഇന്ത്യൻ താരങ്ങൾ അതിഥികളായി പങ്കെടുക്കും

ദുബായിൽ തൊഴിലാളികൾക്കായി മെഗാ പുതുവത്സരാഘോഷം:പ്രമുഖ ഇന്ത്യൻ താരങ്ങൾ അതിഥികളായി പങ്കെടുക്കും

9 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025