അബൂദബി: നിരവധി പേർ മരിക്കാനും അനേകം പേർക്ക് പരുക്കേൽക്കാനും കാരണമായ ഇന്ത്യയിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും യു.എ.ഇയുടെ ആത്മാർത്ഥമായ അനുശോചനവും ഐക്യദാർഢ്യവും പ്രകടിപ്പിച്ചു.യു.എ.ഇ വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ ഇരകളുടെ കുടുംബങ്ങൾക്കും ഇന്ത്യൻ സർക്കാരിനും ജനങ്ങൾക്കും ആത്മാർത്ഥമായ അനുശോചനവും സഹതാപവും രേഖപ്പെടുത്തി. പരുക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു