ദുബായ് : ദുബൈ അല്‍ഖൂസ് അല്‍മനാര്‍ സെന്റര്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഈ വര്‍ഷത്തെ ബലിപെരുന്നാള്‍ നമസ്ക്കാരത്തിന്ന് മൗലവി അബ്ദുസ്സലാം മോങ്ങം നേതൃത്വം നല്‍കും. രാവിലെ 5:45 ന് നടക്കുന്ന ഈദ് നമസ്ക്കാരത്തിന് ശേഷം മലയാളത്തില്‍ പ്രഭാഷണം ഉണ്ടായിരിക്കും. കഴിഞ്ഞ 18 വര്‍ഷമായി ഇതേ ഗ്രൗണ്ടില്‍ തന്നെയാണ് മോങ്ങം ഈദ് നമസ്കാരത്തിന് നേതൃത്വം നല്‍കുന്നത്. കാര്‍പ്പെറ്റ് വിരിച്ച് സജ്ജമാക്കുന്ന ഗ്രൗണ്ടില്‍ സ്ത്രീകള്‍ക്ക് നമസ്ക്കാരത്തിന് പ്രത്യേക സ്ഥലസൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. മലയാളം അറിയാത്തവര്‍ക്ക് വേണ്ടി അല്‍ബര്‍ഷ 3 ലെ നെക്സ്റ്റ് ജനറേഷന് സ്കൂള്‍ ഗ്രൗണ്ടില്‍ ഇംഗ്ലീഷ് ഭാഷയില്‍ ഒരു ഈദ്ഗാഹ് കൂടി സംഘടിപ്പിക്കുന്നുണ്ടെന്ന് അല്‍മനാര്‍ സെന്റര്‍ ഭാരവാഹികള്‍ അറിയിച്ചു. ഈദ് ദിവസം രാവിലെ 5:45 ന് ശൈഖ് അയാസ് ഹൗസി നമസ്ക്കത്തിനും പ്രഭാഷണത്തിനും നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ബന്ധപ്പെടേണ്ട നമ്പര്‍ 050-5242429.അല്‍മനാര്‍ ഇസ്ലാമിക് സെന്റര്‍, മീഡിയകണ്‍വീനര്‍ അബ്ദുല്‍ നസീര്‍ പി എ അറിയിച്ചു .