• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home GCC

സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി

June 5, 2025
in GCC, NEWS, UAE
A A
സൗദിയിൽ ഹജ്ജിന് ആരോഗ്യ സേവനങ്ങളൊരുക്കി ആദ്യമായി മലയാളി ഉടമസ്ഥതയിലുള്ള കമ്പനി
27
VIEWS

ജിദ്ദ: ഹജ്ജ് അവസാന ഘട്ടത്തിലേക്ക് എത്തുമ്പോൾ മലയാളികൾക്ക് അഭിമാനമായി ഒരപൂർവ നേട്ടം. ഈ വർഷത്തെ ഹജ്ജിനുള്ള സമ്പൂർണ മെഡിക്കൽ സേവനങ്ങൾ ലഭ്യമാക്കുന്നത് മലയാളി ഉടമസ്ഥതയിൽ ഉള്ള കമ്പനി. ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിലിന്റെ റെസ്പോൺസ് പ്ലസ് ഹോൾഡിങ്ങാണ് ഹാജിമാർക്കുള്ള ആരോഗ്യ സേവനങ്ങൾ നൽകുന്നത്. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന റെസ്പോൺസ് പ്ലസിന്റെ അനുബന്ധ സ്ഥാപനമായ റെസ്പോൺസ് പ്ലസ് മെഡിക്കലിലൂടെയാണ് (ആർപിഎം) തീർത്ഥാടകർക്ക് ഓൺ സൈറ്റ് അടിയന്തര ആരോഗ്യ സേവനങ്ങൾ നൽകി വരുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ പ്രീ-ഹോസ്പിറ്റൽ, അടിയന്തര ചികിത്സാ ദാതാവാണ് റെസ്പോൺസ് പ്ലസ് ഹോൾഡിങ്.ഏകദേശം മൂന്ന് ദശലക്ഷത്തിലധികം തീർത്ഥാടകരാണ് ഓരോ വർഷവും ഹജ്ജിനായി സൗദി അറേബ്യയിൽ എത്തുന്നത്. ഇന്ത്യയിൽ നിന്ന് പതിനായിരക്കണക്കിന് ആളുകളാണ് ഈ ആത്മീയ യാത്രയിൽ പങ്കാളികളാകാൻ ഈ വർഷം എത്തി ചേർന്നിട്ടുള്ളത്. ഈ പുണ്യ യാത്രയിലുടനീളം തീർത്ഥാടകരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പു വരുത്തുന്നതിനായി ഹജ്ജിന്റെ പ്രധാന സ്ഥലങ്ങളിലായി റെസ്പോൺസ് പ്ലസിന്റെ 18 ക്ലിനിക്കുകളാണ് പ്രവർത്തിച്ചു വരുന്നത്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ പൂർണമായും സജ്ജീകരിച്ചിരിക്കുന്ന ക്ലിനിക്കുകളിൽ 350 വിദഗ്ധരടങ്ങുന്ന സംഘമാണ് ചികിത്സ നൽകുന്നത്. നൂതന സാങ്കേതികവിദ്യകൾ അടങ്ങിയ 125 ആംബുലൻസുകളും സജ്ജമാക്കിയിട്ടുണ്ട്.ഗൾഫിലെ പ്രധാന കായിക മത്സരങ്ങളിൽ വിപുലമായ ആരോഗ്യ സേവനങ്ങൾ നൽകി വരുന്ന ആർപിഎമ്മിന്റെ സേവനങ്ങളിലെ സുപ്രധാന നാഴികക്കല്ലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ തീർത്ഥാടനങ്ങളിലൊന്നായ ഹജ്ജിന് സേവനങ്ങൾ നൽകുന്നത്. “ഹജ്ജിനെത്തുന്ന എല്ലാവർക്കും അടിയന്തര ആരോഗ്യ സേവനങ്ങൾ ഏറ്റവും വേഗത്തിൽ നൽകുക എന്നതാണ് ആർപിഎമ്മിന്റെ ലക്ഷ്യം. കഴിഞ്ഞ രണ്ടാഴ്ചയായി കർശന തയ്യാറെടുപ്പുകളാണ് ഇതിനായി നടത്തിയത്,” ആർപിഎം സിഇഒ ഡോ. രോഹിൽ രാഘവൻ പറഞ്ഞു.
തീർത്ഥാടനം തുടങ്ങുന്നതിന് മുൻപ് ഡോ. ഷംഷീർ വയലിൽ നേരിട്ടെത്തി സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. യുഎഇ യിലെ ഏറ്റവും വലിയ ഓൺസൈറ്റ് ഹെൽത്ത് കെയർ, മെഡിക്കൽ എമർജൻസി സർവീസസ്, ഒക്യുപേഷണൽ ഹെൽത്ത് സൊല്യൂഷൻസ് ദാതാവായ ആർപിഎം 2010 മുതൽ പ്രവർത്തന രംഗത്തുണ്ട്. നിലവിൽ 65-ലധികം രാജ്യങ്ങളിലായി ആരോഗ്യ സേവനങ്ങൾ നൽകുന്ന കമ്പനിക്ക് 426 ആംബുലൻസുകളുണ്ട്; 10,000-ത്തിലധികം ഹെലികോപ്റ്റർ മെഡിക്കൽ എമർജൻസി ഇവാക്വേഷനുകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം യുകെ ആസ്ഥാനമായുള്ള ആരോഗ്യ പരിശീലന, കൺസൾട്ടൻസി കമ്പനിയായ പ്രോമിത്യൂസ് ആർപിഎം ഏറ്റെടുത്തിരുന്നു. ഏഷ്യ കപ്പ് 2022, ഫോർമുല വൺ സൗദി അറേബ്യൻ ഗ്രാൻഡ് പ്രിക്സ് 2022, ഐ‌എം‌എം‌എ‌എഫ് വേൾഡ് ചാമ്പ്യൻ‌ഷിപ്പ് 2022, യു‌എ‌എം മുവായ് തായ് വേൾഡ് ചാമ്പ്യൻ‌ഷിപ്പ് 2022, യുഎഇ ടൂർ 2022, സൗദി ടൂർ 2022 എന്നിവയിൽ ആരോഗ്യ സേവന പങ്കാളിയായിരുന്നു കമ്പനി. ഗാസയിലെ കുട്ടികൾക്ക് വൈദ്യ സഹായം എത്തിക്കാനുള്ള ഡോ. ഷംഷീറിന്റെ ദൗത്യത്തിലും ആർപിഎം പങ്കാളിയായിട്ടുണ്ട്.

Share4SendShareTweet3

Related Posts

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025
ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

ദുബായ് അൽ റുവയ്യ-3ൽ പുതിയ ഡ്രൈവർ പരിശീലന, ലൈസൻസിംഗ് കേന്ദ്രം:

July 22, 2025
അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

അബുദാബിയിൽ മലയാളി വനിതാ ഡോക്ടർ താമസസ്ഥലത്ത് മരിച്ച നിലയിൽ.

July 22, 2025

Recommended

ഗൾഫുഡിൽ ഒൻപത് കരാറുകളിൽ ഒപ്പ് വച്ച് ലുലു ഗ്രൂപ്പ്

ഗൾഫുഡിൽ ഒൻപത് കരാറുകളിൽ ഒപ്പ് വച്ച് ലുലു ഗ്രൂപ്പ്

5 months ago

കൽക്കരി ക്ഷാമം കേന്ദ്രത്തിന്റെ സൃഷ്ടി; ലക്ഷ്യം സ്വകാര്യ ഖനികളെ സഹായിക്കൽ

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025