ദുബായ്: ഓർമ സംഘടിപ്പിച്ച ആർട് ഫെസ്റ്റിവൽ – ഇശൽ നിലാവ് സമാപിച്ചു . oud മെഹ്ത ജെം പ്രൈവറ്റ് സ്‌കൂളിൽ രാവിലെ 9 മണിക്ക് തിരി തെളിഞ്ഞ ഇന്റർ സോൺ കലോത്സവത്തിൽ 5 മേഖലകളിൽ നിന്നായി 400 ൽ പരം കലാകാരൻമാർ മത്സര ഇനങ്ങളിൽ പങ്കെടുത്തു . 151 പോയിന്റുമായി ക്വിസൈസ് മേഖല ഓവറോൾ കിരീടം കരസ്ഥമാക്കിയപ്പോൾ 115 പോയിന്റുമായി ബർദുബൈ രണ്ടാം സ്ഥാനം കരസ്ഥമാക്കി . സമാപന സമ്മേളനം പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞഹമ്മദ് ഉദ്‌ഘാടനം ചെയ്തു . എൻ ടി വി ചെയർമാൻ മാത്തുക്കുട്ടി കടോൺ മുഖ്യാതിഥി ആയിരുന്നു . ഓർമ പ്രസിഡണ്ട് ശിഹാബ് പെരിങ്ങോട് അധ്യക്ഷത വഹിച്ച ചടങ്ങിൽ റഷീദ് മട്ടന്നൂർ , ചെയർമാൻ കെ വി സജീവൻ, ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ എന്നിവർ സംസാരിച്ചു . ട്രഷറർ അബ്‍ദുൾ അഷ്‌റഫ് , വൈസ് പ്രസിഡണ്ട് നൗഫൽ പട്ടാമ്പി , ജോയിന്റ് ട്രഷറർ ധനേഷ് , പരസ്യ കമ്മറ്റി കൺവീനർ സുഭാഷ് ഭരതൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു . അന്തരിച്ച ഓർമ അംഗം പ്രദീപിന്റെ നിര്യാണത്തിൽ അനുശോചന സന്ദേശം സെക്രട്ടറി ഇർഫാൻ അവതരിപ്പിച്ചു . ജനറൽ കൺവീനർ സുനിൽ ആറാട്ടുകടവ് സ്വാഗതം പറഞ്ഞ ചടങ്ങിന് സെക്രട്ടറി ജിജിത അനിൽകുമാർ നന്ദി രേഖപ്പെടുത്തി . പരിപാടി വീക്ഷിക്കുന്നതിനായി നിരവധി ആളുകൾ ഒഴുകിയെത്തി