ദുബായ്: അച്ചടക്ക ലംഘനം നടത്തിയ രണ്ടു കളിക്കാർക്കെതിരെ യുഎഇ ഫുട്ബോൾ അസോസിയേഷൻ ശക്തമായ നടപടി സ്വീകരിച്ചു. അഞ്ച് മത്സരങ്ങളിൽ നിന്നുള്ള സസ്‌പെൻഷനും അഞ്ച് ലക്ഷം ദിർഹം പിഴയുമാണ് ശിക്ഷ.ഷാർജ ക്ലബ് കളിക്കാരൻ ഖാലിദ് അൽ ധൻഹാനി, ഷബാബ് അൽ അഹ്ലി ക്ലബ് കളിക്കാരൻ സുൽത്താൻ അദേൽ എന്നിവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇവരെ ദേശീയ ടീം പട്ടികയിൽ നിന്ന് ഒഴിവാക്കുമെന്ന് അസോസിയേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം രണ്ട് കളിക്കാരും ദേശീയ ടീം ക്യാമ്പിനുള്ളിൽ നിയമലംഘനം നടത്തിയെന്ന് കണ്ടെത്തിയിരുന്നു.ദേശീയ ടീമുകൾക്കുള്ള അച്ചടക്ക നിയമമനുസരിച്ചാണ് തീരുമാനമെന്ന് ദേശീയ ടീം മാനേജർ യാനി അല്ലാഹ് പറഞ്ഞു