ദുബായ് : ഈദ് അൽ അദ്ഹ അവധി നാളുകളിൽദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും (ഡി.എക്സ്.ബി) യാത്ര ചെയ്യുന്ന താമസക്കാർക്കും സന്ദർശകർക്കും സുഗമവും സുഖകരവുമായ യാത്ര ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ച് ദുബൈ മെട്രോ.അവധിയാഘോഷിക്കുന്നവർക്കായി ആർ.ടി.എ മെട്രോ സേവനങ്ങൾ കാര്യക്ഷമമായി നൽകുന്നു. ഈ ഈദ് അൽ അദ്ഹ അവധിയിൽ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള സുഗമവും എളുപ്പവുമായ യാത്ര #DubaiMetroയിൽ നിന്നാണ് ആരംഭിക്കുന്നത്. എയർപോർട്ട് മെട്രോ സ്റ്റേഷനുകളായ ടെർമിനൽ 1, 3 എന്നിവയിൽ നിന്ന് സുഖകരമായി യാത്ര ചെയ്യുക. നോൽ കാർഡിൽ കുറഞ്ഞത് 15 ദിർഹം (റൗണ്ട് ട്രിപ്പ്) ഉണ്ടെന്ന് ഉറപ്പാക്കുക. കൂടാതെ, ഓരോ യാത്രക്കാരനും രണ്ട് ലഗേജ് പീസുകൾ അനുവദനീയമാണെന്ന കാര്യവും ശ്രദ്ധിക്കുക -എക്‌സിലെ ട്വീറ്റിൽ ആർ.ടി.എയാണ് ഇക്കാര്യം അറിയിച്ചത്.ടെർമിനൽ 1, ടെർമിനൽ 3 എന്നിവിടങ്ങളിലെ മെട്രോ സ്റ്റേഷനുകൾ വഴി യാത്രക്കാർക്ക് വിമാനത്താവള ടെർമിനലുകളിലേക്ക് നേരിട്ട് പ്രവേശിക്കാനാകും.