ദുബായ് : ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) കണക്ക് അനുസരിച്ച് ഈദ് അൽ അദ്ഹയുടെ അവധിക്കാലത്ത്, ഇക്കഴിഞ്ഞ ജൂൺ 5 മുതൽ 8 വരെ, ദുബായിലെ പബ്ലിക്ക് വാഹനങ്ങൾ ഉപയോഗിച്ചവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് രേഖപ്പെടുത്തി .റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ വിവിധ ഗതാഗത സേവനങ്ങൾ 75.77 ലക്ഷം യാത്രക്കാരാണ് ഉപയോഗിച്ചത് . കഴിഞ്ഞ വർഷം ഇതേ സമയത്ത് ലഭിച്ച കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ 14 ശതമാനത്തോളം വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ദുബൈ മെട്രോ (റെഡ്, ഗ്രീൻ ലൈനുകൾ): 27.86 ലക്ഷം യാത്രക്കാർ ആണ് ഉപയോഗിച്ചത് .ദുബൈ ട്രാം: 1,19,917 യാത്രക്കാരും ,പബ്ലിക് ബസുകൾ: 16.63 ലക്ഷം പേരും ഉപയോഗിച്ചു . (ജലഗതാഗതം): 3,07,684 പേരാണ് ആശ്രയിച്ചത് .ടാക്‌സികൾ: 21.96 ലക്ഷം ആളുകളും ഷെയർഡ് മൊബിലിറ്റി സേവനങ്ങൾ: 5,04,159 യാത്രക്കാരും ഉപയോഗിച്ചു .

ആവശ്യകതയുള്ള സ്ഥലങ്ങളിൽ സേവനങ്ങളുടെ സാന്നിധ്യം വർദ്ധിപ്പിക്കുകയും, യാത്രാ ഘട്ടങ്ങളിൽ സുരക്ഷിതത്വം ഉറപ്പാക്കുകയും ചെയ്തതിന്റെ ഭാഗമായാണ് ഈ വളർച്ച എന്ന് RTA വ്യക്തമാക്കുന്നു.
“ഉത്സവ സമയങ്ങളിലും അവധിക്കാലങ്ങളിലും ഗതാഗത സൗകര്യങ്ങൾ എളുപ്പമാക്കാൻ RTA സുസ്ഥിരമായ പദ്ധതിരീതികളാണ് സ്വീകരിക്കുന്നത്. സുരക്ഷിതവും വിശ്വസനീയവുമായ ഗതാഗത സംവിധാനങ്ങൾ നൽകുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ആർ.ടിഎ വക്താവ് പറഞ്ഞു.ദുബൈയെ ഒരു സ്മാർട്ട്, സുസ്ഥിര നഗരമാക്കി മാറ്റുന്നതിനുള്ള ലക്ഷ്യത്തിനായി ആർ.ടിഎയുടെ സേവനങ്ങൾ തുടർന്നും വികസിപ്പിക്കുന്നതായും അധികൃതർ വ്യക്തമാക്കി.
