• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home Entertainment

സൂഫി കവാലിയുടെ മാന്ത്രിക ശബ്ദവുമായി കെ.എച്ച്. താനൂർ യുഎഇയിൽ

June 17, 2025
in Entertainment, Music, UAE
A A
സൂഫി കവാലിയുടെ മാന്ത്രിക ശബ്ദവുമായി കെ.എച്ച്. താനൂർ യുഎഇയിൽ
26
VIEWS

ദുബായ്: സൂഫി സംഗീതത്തിന്റെ ആത്മീയതയും പ്രണയഭാവങ്ങളും തന്റെ ഹൃദയസ്പർശിയായ ശബ്ദത്തിലൂടെ അനുഭവമാക്കി മാറ്റുന്ന കെ.എച്ച്. താനൂർ, ഇപ്പോള്‍ യുഎഇയിലെ സംഗീത സദസ്സുകളെ മതിമറയ്ക്കുകയാണ്. ആയിരത്തിലധികം കവാലി ഗാനങ്ങൾ രചിക്കുകയും ആലപിക്കുകയും സംഗീതം പകരുകയും ചെയ്ത ഈ പ്രതിഭ, പ്രവാസ ലോകത്ത് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഈദ് ആഘോഷങ്ങളിൽ പങ്കാളിയായി തന്റെ ശബ്ദമാധുര്യത്തിൽ ആരാധകരെ സഞ്ചരിപ്പിച്ചു.13ാം വയസ്സിൽ സംഗീത ലോകത്ത് കാൽവെച്ച താനൂർ സ്വദേശി ഹനീഫ ഇന്ന് ‘കെ.എച്ച്. താനൂർ’ എന്ന പേരിൽ കേരളത്തിലെ സൂഫി കവാലി വേദികളിൽ അനവധി ആരാധകരുള്ള അപൂർവ കലാകാരനാണ്. ഗായകൻ, സംഗീതജ്ഞൻ, നല്ലൊരു ഹാർമോണിസ്റ്റ്, കവിതാകാരൻ, രചയിതാവ് – ഒരു സർഗ്ഗാത്മകയാത്രയുടെ എല്ലാ രംഗങ്ങളിലും തന്റേതായ മുദ്ര പതിപ്പിച്ച അദ്ദേഹം, പുതിയ അനുഭവങ്ങളുമായി പ്രവാസ ലോകത്തേയും വിസ്മയിപ്പിക്കുന്നു.

‘അവതുണ്ടാവും കാലം…. അല്ലലില്ലാത്ത നേരം ’,…, നിന്നെ കാണാത്ത കണ്ണ് കണ്ണല്ല…’,…’, അദമിയായ കൂട്ടിനുള്ളിൽ…’ തുടങ്ങി അനവധി ഹൃദയസ്പർശികളായ ഗാനങ്ങൾ രചിച്ചതും സംഗീതം പകർന്നതും താനൂരാണെന്നു പലർക്കും അറിയില്ല. ആലാപനത്തിലൂടെ ആത്മീയ ഉന്മേഷം ഉണർത്തുകയും, ഓരോ കൃതിയിലൂടെയും ആത്മാവ് സ്പർശിക്കുന്ന സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നതാണ് താനൂരിന്റെ പ്രത്യേകത.യുഎഇ സന്ദർശനത്തിന്റെ ഭാഗമായുള്ള വിവിധ ഗൃഹാന്തര മെഹ്ഫിൽ വേദികളിലും സംരംഭങ്ങളിലും താനൂർ അവതരിപ്പിച്ച സംഗീത പരിപാടികൾ പ്രേക്ഷകരെ ഹൃദയത്തിൽ തൊട്ടു. സൂഫി കവാലിയുടെ ശൈലി പ്രദർശിപ്പിക്കുന്നതിൽ മാത്രം ഒതുങ്ങാതെ, അതിന്റെ ആത്മസാരവും ഭാവങ്ങളുടെയും ആഴവുമാണ് താനൂരിന്റെ സംഗീതം വഴി ഉയർന്നുനിൽക്കുന്നത്.

പ്രവാസ ലോകത്തേക്കുള്ള ഈ ഹ്രസ്വ സംഗീതയാത്ര താനൂർ ഏറ്റെടുത്തത്, സൂഫി സന്ദേശം കൂടുതൽ ഹൃദയങ്ങളിൽ പതിപ്പിക്കാനും സംഗീതത്തിൽ ആത്മീയമായ അനുഭവം നൽകാനുമാണ്. ഒരു മനോഹര സംഗീത യാനത്തിലൂടെ കേൾവിക്കാരെ മറ്റൊരു ലോകത്തിലേക്ക് ചേർക്കുന്ന ഈ കലാകാരന്‍ പ്രവാസ സംഗീതരംഗത്ത് ഏറെ ശ്രദ്ധേയനാകുകയാണ് ഇപ്പോൾ. ടി പി ആലിക്കുട്ടി ഗുരുക്കൾ, ആലപ്പി ഷെരീഫ് തുടങ്ങിയവരാണ് കലാരംഗത്തെ പ്രധാന ഗുരുനാഥന്മാർ.അദ്ദേഹത്തെ കഴിഞ്ഞ ദിവസം ദുബായ് കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ.അൻവർ അമീനിന്റെ സാന്നിധ്യത്തിൽ,ഡോ. അബ്ദുസ്സലാമും ഷംസുദ്ദീൻ നെല്ലറയും ചേർന്ന് ആദരിച്ചു. യുഎഇ നമ്പർ :0581462271

Share4SendShareTweet3

Related Posts

മകളുടേയും കുട്ടിയുടേയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണം : വിപഞ്ചികയുടെ മാതാവ് ഷാർജയിൽ എത്തി.

മകളുടേയും കുട്ടിയുടേയും മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണം : വിപഞ്ചികയുടെ മാതാവ് ഷാർജയിൽ എത്തി.

July 15, 2025
ദുബായ് അൽ മക്തൂം ഇന്റർനാഷണലിൽ വിമാനത്തിലേക്ക് ലഗേജ് കൊണ്ടുപോകാൻ ഇപ്പോൾ ഡ്രൈവറില്ലാ വാഹനങ്ങൾ

ദുബായ് അൽ മക്തൂം ഇന്റർനാഷണലിൽ വിമാനത്തിലേക്ക് ലഗേജ് കൊണ്ടുപോകാൻ ഇപ്പോൾ ഡ്രൈവറില്ലാ വാഹനങ്ങൾ

July 15, 2025
ദുബായിൽ ഡെലിവറി മോട്ടോർസൈക്കിളുകളിൽ പരിശോധന; 19 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു.നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

ദുബായിൽ ഡെലിവറി മോട്ടോർസൈക്കിളുകളിൽ പരിശോധന; 19 മോട്ടോർസൈക്കിളുകൾ പിടിച്ചെടുത്തു.നിരവധി നിയമലംഘനങ്ങൾ കണ്ടെത്തി

July 15, 2025
എന്‍.ഐ.എഫ്.എല്‍ ഒഇടി, ഐഇഎൽടിഎസ് (ഓഫ്‌ലൈൻ) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

എന്‍.ഐ.എഫ്.എല്‍ ഒഇടി, ഐഇഎൽടിഎസ് (ഓഫ്‌ലൈൻ) കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

July 15, 2025
ദുബായ് ആർ‌.ടി‌.എ ചൈനയിൽ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ പരീക്ഷിച്ചു

ദുബായ് ആർ‌.ടി‌.എ ചൈനയിൽ സെൽഫ് ഡ്രൈവിംഗ് സാങ്കേതികവിദ്യ പരീക്ഷിച്ചു

July 15, 2025
190 മില്യൺ ദിർഹമിന്റെ ഹരിതവൽക്കരണ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി:നട്ടത് മൂന്ന് ലക്ഷത്തിലധികം വൃക്ഷ തൈകൾ

190 മില്യൺ ദിർഹമിന്റെ ഹരിതവൽക്കരണ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി:നട്ടത് മൂന്ന് ലക്ഷത്തിലധികം വൃക്ഷ തൈകൾ

July 15, 2025

Recommended

ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കാൻ സെമിനാറുകളുമായി ബിഎംഎസ് ഓഡിറ്റിങ്

ഓഡിറ്റ് സാക്ഷരത പ്രോത്സാഹിപ്പിക്കാൻ സെമിനാറുകളുമായി ബിഎംഎസ് ഓഡിറ്റിങ്

4 weeks ago
റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ ഇന്ന് വീണ്ടും താപനില താഴ്ന്ന് 1.9 ഡിഗ്രി സെൽഷ്യസിലെത്തി

റാസൽഖൈമയിലെ ജബൽ ജെയ്‌സിൽ ഇന്ന് വീണ്ടും താപനില താഴ്ന്ന് 1.9 ഡിഗ്രി സെൽഷ്യസിലെത്തി

6 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025