ഓർമ ദേര മേഖലയുടെ നേതൃത്വത്തിൽ നോർക്ക, ക്ഷേമനിധി ക്യാമ്പ് സഘടിപ്പിച്ചു. ഓർമ ക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹെൽപ്പ് ഡെസ്ക്കിന്റെ ഭാഗമായി വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്ന ക്യാമ്പുകളുടെ തുടർച്ചയായാണു ദേര മേഘലയിലും ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പിലൂടെ നിരവധി ആളുകളെ പ്രവാസി ക്ഷേമനിധി, നോർക്ക ഇൻഷുറൻസ്, നോർക്ക കാർഡ് എന്നിവയിൽ അംഗങ്ങളായി ചേർക്കാൻ കഴിഞ്ഞു. വരും ദിവസങ്ങളിൽ മറ്റു മേഖലകളിലും ക്യാമ്പുകൾ സംഘടിപ്പിക്കും. ദേരയിൽ നടന്ന ക്യാമ്പിനു മേഖല സെക്രട്ടറി ബുഹാരി, പ്രസിഡണ്ട് അംബുജാക്ഷൻ, ട്രഷറർ മധു, ഷൈഗാന്ത് എന്നിവർ നേതൃത്വം കൊടുത്തു. പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ എൻ കെ കുഞ്ഞമ്മദ്, ഹെൽപ്പ് ഡെസ്ക്ക് കൺവീനർ അനീഷ് മണ്ണാർക്കാട് , ജോ.കൺവീനർ ജ്ഞാനശേഖരൻ എന്നിവർ സന്നിഹിതരായിരുന്നു