ദുബായ് : മലയാളം മിഷൻ ദുബായ് ചാപ്റ്ററിനു കീഴിൽ കണിക്കൊന്ന, സൂര്യകാന്തി കോഴ്സുകളുടെ ഈ വർഷത്തെ പഠനോത്സവം ജൂൺ 15 ഞായർ രാവിലെ 9.30 മുതൽ 1.30 വരെ ദുബായ് ഖുസൈസിലുള്ള അൽമാരഫ് സ്കൂളിൽ വച്ച് നടന്നു. വിവിധ പഠന കേന്ദ്രങ്ങളിൽ നിന്നുമായി 121 കുട്ടികൾ പഠനോത്സവത്തിൽ പങ്കെടുത്തു . സമ്പ്രദായിക പരീക്ഷ രീതികളിൽ നിന്നും വ്യത്യസ്തമായി ഉത്സവാന്തരീക്ഷത്തിൽ അക്ഷരങ്ങളും ബലൂണുകളുമായി ഘോഷയാത്രയോടെപ്പം ചാപ്റ്റർ അധ്യാപകൻ വൈശാഖ് മാഷിന്റെ പാട്ടുകളുടെ വരികൾ കുട്ടികൾ ഏറ്റുപാടിയും തുടങ്ങിയ പഠനോത്സവത്തിന്റെ ഉദ്ഘാടനം പ്രവാസ ക്ഷേമനിധി ബോർഡ് ഡയറക്ടറും ലോക കേരളസഭാംഗവുമായ എൻ കെ കുഞ്ഞഹമ്മദ് നിർവഹിച്ചു.

മലയാളം മിഷൻ ദുബായ് ചാപ്റ്റർ പ്രസിഡന്റ് അംബു സതീഷ് അധ്യക്ഷയായ ചടങ്ങിൽ . ചെയർമാൻ വിനോദ് നമ്പ്യാർ, വൈസ് പ്രസിഡന്റ് സർഗ റോയ്, റോമന വാട്ടർ മാർക്കറ്റിംഗ് മാനേജർ ഭവിത എന്നിവർ ആശംസകൾ നേർന്നു. സെക്രട്ടറി ദിലീപ് സി എൻ എൻ സ്വാഗതവും കൺവീനർ ഫിറോസിയ ദിലീഫ് റഹ്മാൻ നന്ദിയും അറിയിച്ചു .
അക്കാഡമിക് കോർഡിനേറ്റർ സ്വപ്ന സജി, ജോയിന്റ് സെക്രട്ടറി സ്മിത മേനോൻ, മുരളിഎം പി ,ജോയിന്റ് കൺവീനവർ എൻസി ബിജു, മേഖലാ കോർഡിനേറ്റർമാരായ സജി പി ദേവ്, സുനേഷ് കുമാർ, ബിജു നാഥ്, ജോയിന്റ് കോർഡിനേറ്റർമാരായ സന്ധ്യ ,ഷീന ദേവദാസ് ,പ്രിയ ദീപു ,എക്സിക്യൂട്ടീവ് അംഗങ്ങളായ അക്ബർ ഷാ ,ഡൊമിനിക് ,അൻവർ ഷാഹി ചാപ്റ്റർ അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ പാട്ടും കഥകളും രസകരമായ പ്രവർത്തനങ്ങളും ഇഴചേർത്ത് കൊണ്ടുള്ള പരീക്ഷ കുട്ടികൾക്ക് ഹൃദ്യമായ അനുഭവമായി.