ദുബായ് ∙ ദുബായ് ഇൻവെസ്റ്റ്മെന്റ് സിറ്റിക്കടുത്തെ സെയ്ഹ് ഷുഹൈബ് 2ൽ വൻ തീപിടിത്തം. സോകോവോ ഫാംസിന്റെ വെയർഹൗസിലാണ് ഇന്ന് ഉച്ചയ്ക്ക് 1.45നാകുന്നു തീപിടിത്തമുണ്ടായത്. ആർക്കും പരുക്ക് റിപ്പോർട്ട് ചെയ്തിട്ടില്ല. സിവിൽ ഡിഫൻസ് വിഭാഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിക്കൊണ്ടിരിക്കുന്നു.ഒട്ടേറെ വെയർഹൗസുകൾ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.