• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

ഷാർജ പൊലീസ് ജനപിന്തുണയിൽ മുന്നിൽ ; ഉപയോക്തൃ സംതൃപ്തി 97.8%

June 18, 2025
in NEWS, Sharjah, UAE
A A
ഷാർജ പൊലീസ് ജനപിന്തുണയിൽ മുന്നിൽ ; ഉപയോക്തൃ സംതൃപ്തി 97.8%
27
VIEWS

ഷാർജ∙ ഷാർജ പൊലീസ് 2024ൽ ട്രാഫിക്, ക്രിമിനൽ, സാമൂഹിക സേവന മേഖലകളിൽ മികച്ച ജനപ്രീതി നേടിയതായി റിപ്പോർട്ട്. 97.8% ആണ് ഉപയോക്താക്കളുടെ സംതൃപ്തി നിരക്ക്. നൂതനമായ സേവന സംവിധാനങ്ങളിലൂടെയും പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങളിലൂടെയും ജീവിതനിലവാരം ഉയർത്താനും സന്തോഷം ഉറപ്പാക്കാനുമുള്ള ഷാർജ പൊലീസിന്റെ നിരന്തരമായ പരിശ്രമങ്ങളുടെ അംഗീകാരമാണിത്.ഡിജിറ്റൽ സേവനങ്ങളുടെ ഉപയോഗം ഗണ്യമായി വർധിച്ചതായും അധികൃതർ അറിയിച്ചു. 2023 നെ അപേക്ഷിച്ച് 2024 ൽ ഡിജിറ്റൽ സേവനങ്ങളെ ആശ്രയിക്കുന്നവരുടെ എണ്ണം 12.69% വർധിച്ച് 84.37% ആയി ഉയർന്നു. എല്ലാ സേവനങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലേക്ക് മാറ്റുന്നതിനും 24 മണിക്കൂറും ലഭ്യമാകുന്ന സ്മാർട്ട് സുരക്ഷാ സംവിധാനം ഒരുക്കുന്നതിലുമുള്ള ശ്രദ്ധേയമായ മുന്നേറ്റമാണിത്. സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്താതെ തന്നെ എളുപ്പത്തിലും സൗകര്യപ്രദമായും സേവനങ്ങൾ ലഭ്യമാക്കുന്ന ഈ സംവിധാനം ഉപയോക്താക്കൾക്ക് മികച്ച അനുഭവമാണ് നൽകുന്നത് എന്ന് സ്ട്രാറ്റജി ആൻഡ് ഇൻസ്റ്റിറ്റ്യൂഷനൽ എക്സലൻസ് വിഭാഗം ഡയറക്ടർ കേണൽ ഡോ. സമിഹ് ഖമീസ് അൽ ഹിലിയാൻ അഭിപ്രായപ്പെട്ടു.ഉപയോക്തൃ സേവന കേന്ദ്രങ്ങളുടെ കാര്യക്ഷമതയും അദ്ദേഹം എടുത്തുപറഞ്ഞു. ശരാശരി സേവന വിതരണ സമയം 59 സെക്കൻഡും, കാത്തിരിപ്പ് സമയം 33 സെക്കൻഡിൽ താഴെയും നിലനിർത്താൻ സാധിച്ചിട്ടുണ്ട്. 2024 ൽ 1,339,906 ഇടപാടുകളാണ് പൂർത്തീകരിച്ചത്. ജീവനക്കാരുടെ കാര്യക്ഷമതയും പെട്ടെന്നുള്ള പ്രതികരണവും ലളിതമായ സേവനരീതിയും ഇതിന് പിന്നിലുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share4SendShareTweet3

Related Posts

അബുദാബിയിൽ രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്

അബുദാബിയിൽ രാത്രി 8 മണിവരെ പൊടിക്കാറ്റ് മുന്നറിയിപ്പ്

July 3, 2025
പ്രവാസികള്‍ക്കായുളള നോര്‍ക്ക എന്‍ഡിപിആര്‍ഇഎം പദ്ധതി:എസ്ബിഐയുമായി കരാര്‍ പുതുക്കി

പ്രവാസികള്‍ക്കായുളള നോര്‍ക്ക എന്‍ഡിപിആര്‍ഇഎം പദ്ധതി:എസ്ബിഐയുമായി കരാര്‍ പുതുക്കി

July 3, 2025
മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

മലയാളം മിഷൻ ദുബായ് ചാപ്റ്റർ സുഗതാഞ്ജലി ചാപ്റ്റർതലകാവ്യാലാപന മത്സരങ്ങൾ സംഘടിപ്പിച്ചു

July 3, 2025
അബുദാബിയിൽ മാമ്പഴ കാഴ്ചയും വിപണനവും ഒരുക്കി  ലുലു :മാമ്പഴ വിഭവങ്ങളുടെയും പ്രദർശനവുമായി ഇന്ത്യൻ മാംഗോ മാനിയയ്ക്ക് ൽ തുടക്കമായി

അബുദാബിയിൽ മാമ്പഴ കാഴ്ചയും വിപണനവും ഒരുക്കി ലുലു :മാമ്പഴ വിഭവങ്ങളുടെയും പ്രദർശനവുമായി ഇന്ത്യൻ മാംഗോ മാനിയയ്ക്ക് ൽ തുടക്കമായി

July 3, 2025
ബാഡ്മിന്റൺ ടൂർണമെന്റും, ആരോഗ്യ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ച് MMDE തൃശ്ശൂർ

ബാഡ്മിന്റൺ ടൂർണമെന്റും, ആരോഗ്യ ബോധവൽകരണ ക്യാമ്പും സംഘടിപ്പിച്ച് MMDE തൃശ്ശൂർ

July 3, 2025
മലയാളം മിഷൻ ഇനി റേഡിയോശ്രീയുടെ ശബ്ദവും സംഗീതവും

മലയാളം മിഷൻ ഇനി റേഡിയോശ്രീയുടെ ശബ്ദവും സംഗീതവും

July 3, 2025

Recommended

അൽ വാസൽ റോഡ് വികസനം: ആർടിഎ 15 കിലോമീറ്റർ ദൈർഘ്യമുള്ള വലിയ പദ്ധതിയുമായി മുന്നോട്ട് :യാത്രാസമയം 50 ശതമാനം വരെ കുറയും

അൽ വാസൽ റോഡ് വികസനം: ആർടിഎ 15 കിലോമീറ്റർ ദൈർഘ്യമുള്ള വലിയ പദ്ധതിയുമായി മുന്നോട്ട് :യാത്രാസമയം 50 ശതമാനം വരെ കുറയും

1 month ago
വേഷം മാറി’ സ്വർണ്ണവും വെള്ളിയും എത്തുന്നു: കർശന നിയമങ്ങളുമായി ഇന്ത്യ

വേഷം മാറി’ സ്വർണ്ണവും വെള്ളിയും എത്തുന്നു: കർശന നിയമങ്ങളുമായി ഇന്ത്യ

1 month ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025