ദുബായ് : ഇറാനിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള എൻട്രി വിസയിൽ രാജ്യത്തേക്ക് വന്നവർക്കും, സന്ദർശക വിസയിലുള്ളവർക്കും ഓവർ സ്റ്റേ പിഴകളുണ്ടെങ്കിൽ യു.എ.ഇ അത് ഒഴിവാക്കി കൊടുക്കും. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്റെ നിർദേശ പ്രകാരമാണ് തീരുമാനം.
“മേഖല സാക്ഷ്യം വഹിക്കുന്ന അസാധാരണ സാഹചര്യങ്ങൾക്കുള്ള പ്രതികരണമായും, വ്യോമാതിർത്തി അടച്ചതും വിമാനങ്ങൾ നിർത്തി വച്ചതും കാരണം സ്വന്തം നാട്ടിലേക്ക് മടങ്ങാൻ കഴിയാത്ത മേൽ പറയപ്പെട്ട ആളുകൾക്ക് ആശ്വാസം പകരാൻ” ആയാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് സെക്യൂരിറ്റി ഈ തീരുമാനം കൈക്കൊണ്ടതെന്ന് അധികൃതർ പറഞ്ഞു.