ഷാർജ: ഇറാൻ-ഇസ്രാഈൽ സംഘർഷം കാരണം വ്യോമാതിർത്തികൾ അടച്ചതിനെത്തുടർന്ന് തെരഞ്ഞെടുത്ത സ്ഥലങ്ങളിലേക്കുള്ള വിമാന സർവിസുകൾ നിർത്തി വെച്ചതായി എയർ അറേബ്യ അറിയിച്ചു.ഇറാൻ, ഇറാഖ്, റഷ്യ, അർമീനിയ, ജോർജിയ, അസർബൈജാൻ എന്നിവിടങ്ങളിലേക്കുള്ളതും തിരിച്ചുമുള്ള വിമാന സർവിസുകൾ ജൂൺ 30 തിങ്കളാഴ്ച വരെ നിർത്തി വെച്ചതായാണ് അറിയിപ്പുള്ളത്.
ജോർദാനിലേക്കും തിരിച്ചുമുള്ള വിമാന സർവിസുകൾ ജൂൺ 20 വെള്ളിയാഴ്ച വരെ നിർത്തിയെന്നും എയർലൈൻ കൂട്ടിച്ചേർത്തു.മറ്റ് നിരവധി വിമാന സർവിസുകൾക്കും കാലതാമസമോ വഴിതിരിച്ചുവിടലോ നേരിടുന്നുണ്ട്.മേൽപ്പറഞ്ഞ വിമാനങ്ങളിൽ അവസാന ലക്ഷ്യ സ്ഥാനങ്ങളുമായി ഷാർജ അല്ലെങ്കിൽ അബൂദബി വഴി ബന്ധിപ്പിക്കുന്ന യാത്രക്കാരെ കൂടുതൽ അപ്‌ഡേറ്റ് ചെയ്യുന്നതു വരെ സ്വീകരിക്കില്ലെന്നും അധികൃതർ വിശദീകരിച്ചു. എയർ അറേബ്യയും അബൂദബിയിൽ നിന്ന് സർവിസ് നടത്തുന്നുണ്ട്.