• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

റാസൽഖൈമയിൽ പുതിയ എയർപോർട്ട് ടെർമിനൽ നിർമാണമാരംഭിച്ചു:

June 20, 2025
in NEWS, UAE
A A
റാസൽഖൈമയിൽ പുതിയ എയർപോർട്ട് ടെർമിനൽ നിർമാണമാരംഭിച്ചു:
28
VIEWS

റാസൽഖൈമ: റാസൽഖൈമ അന്തർദേശീയ വിമാനത്താവളത്തിൽ 30,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ പുതിയ ടെർമിനലിന്റെ നിർമാണം തുടങ്ങി. നിലവിൽ 4,933 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള ഡിപാർച്ചർ ടെർമിനലും 3,134 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള അറൈവൽ ടെർമിനലുകളും കൂട്ടിച്ചേർത്തു. സിവിൽ ഏവിയേഷൻ വകുപ്പിന്റെയും എയർപോർട്ട് ബോർഡിന്റെയും ചെയർമാൻ ശൈഖ് സാലം ബിൻ സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വത്തിലാണ് വിപുലീകരണ പ്രവർത്തനങ്ങൾ നടത്തിയത്.
യു.എ.ഇയിലെ പ്രധാന വ്യോമയാന, ടൂറിസം കേന്ദ്രമായി റാസൽഖൈമയെ മാറ്റുക എന്നതാണ് പദ്ധതി ലക്ഷ്യം.
നൂതന ബാഗേജ് കൈകാര്യം ചെയ്യൽ സംവിധാനങ്ങൾ, ഇലക്ട്രോണിക് ഗേറ്റുകൾ, നവീകരിച്ച കസ്റ്റംസ്-പൊലിസ് സേവനങ്ങൾ, കാര്യക്ഷമമായ പാസ്‌പോർട്ട് നിയന്ത്രണം എന്നിവ പുതിയ ടെർമിനലിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
അൽ മർജാൻ ദ്വീപ് പോലുള്ള സ്ഥലങ്ങളിൽ പുതിയ റിസോർട്ടുകളും ഹോട്ടലുകളും ഉയർന്നു വരുമ്പോൾ ഉണ്ടാകുന്ന വർധിച്ചു വരുന്ന ആവശ്യം നിറവേറ്റാനായി വിമാനത്താവളത്തിന്റെ ശേഷി കൂട്ടുക എന്നതാണ് വിപുലീകരണത്തിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
2028ഓടെ ടെർമിനൽ നിർമാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
പുതിയ ടെർമിനലിൽ ഊർജ ക്ഷമതയുള്ള എൽ.ഇ.ഡി ലൈറ്റിംഗ്, ജിയോ തെർമൽ ഹീറ്റ് പമ്പുകൾ, ജല പുനരുപയോഗ സംവിധാനങ്ങൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
കെയ്‌റോ, ജിദ്ദ, പാകിസ്ഥാൻ, ഇന്ത്യ, മോസ്കോ, പ്രാഗ് എന്നിവിടങ്ങളിലേക്ക് ചാർട്ടർ കണക്ഷനുകളുള്ള എയർ അറേബ്യ, ഇൻഡിഗോ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുൾപ്പെടെ നിരവധി വിമാന കമ്പനികളുടെ ആസ്ഥാനമാണ് റാക് വിമാനത്താവളം.
2025ലെ ആദ്യ നാല് മാസങ്ങളിൽ റാസൽഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ 332,280 യാത്രക്കാർ കടന്നു പോയി. 2024ൽ വിമാനത്താവളത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം വർധനയുണ്ടായി.
വരും വർഷങ്ങളിൽ 3 ദശലക്ഷം യാത്രക്കാർക്ക് സേവനം നൽകാനാണ് വിമാനത്താവളം ലക്ഷ്യമിടുന്നതെന്ന് ശൈഖ് സാലം വ്യക്തമാക്കി.

Share5SendShareTweet3

Related Posts

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

റാസൽഖൈമ ഷെയ്ഖ് മുഹമ്മദ് ബിൻ സലേം റോഡിൽ വേഗപരിധി കുറച്ചു

July 23, 2025
വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.

July 23, 2025
യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

യുഎഇയിൽ വീണ്ടും വൻ പരിശോധന; നിരവധി ആളുകൾ പിടിയിൽ

July 22, 2025
ചാമ്പ്യന്മാരുമായി   ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

ചാമ്പ്യന്മാരുമായി ലുലു എക്സ്ചേഞ്ച് / ലുലു മണി കൈകോര്‍ക്കുന്നു.അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ പ്രാദേശിക ഫിൻ ടെക് പങ്കാളിയായി.

July 22, 2025
കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ നിയമങ്ങൾ ലംഘിച്ച എക്സ്ചേഞ്ച് ഹൗസിന് 800,000 ദിർഹം പിഴ

July 22, 2025
ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

ദുബായ് റോട്ടറി ക്ലബ്ബ് ഭാരവാഹികളുടെ പുതിയ കമ്മറ്റി നിലവിൽ വന്നു .സ്ഥാനോഹരണം ദുബൈയിൽ നടന്നു

July 22, 2025

Recommended

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിന്റെ അനുമതി ഒരുമാസത്തിനകം നടപ്പാക്കും

7 months ago
ഇയർ ഓഫ് കമ്യൂണിറ്റി റൺ: കണ്ണൂരിന്റെ ഹൃദയം കവർന്ന് യുഎഇ സാമ്പത്തിക മന്ത്രി

ഇയർ ഓഫ് കമ്യൂണിറ്റി റൺ: കണ്ണൂരിന്റെ ഹൃദയം കവർന്ന് യുഎഇ സാമ്പത്തിക മന്ത്രി

5 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025