ദുബായ്: 2025-ലെ ന്യൂസ്വീക്കിന്റെ യുഎഇയിലെ മികച്ച ആശുപത്രികളില്‍നാലാം സ്ഥാനത്തുള്ള ആസ്റ്റര്‍മന്‍ഖൂല്‍ ആശുപത്രിയില്‍ അപൂര്‍വ മസ്തിഷ്‌കശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. ആശുപത്രിയില്‍പ്രവേശിപ്പിക്കപ്പെട്ട ദുബായിലെ ഒരു എസ്‌തേറ്റിക് ക്ലിനിക്കില്‍ ഹെല്‍ത്ത്കെയര്‍ അസിസ്റ്റന്റായി ജോലിചെയ്യുന്ന 41 വയസുള്ള ഫിലിപ്പീന്‍ വനിതയായജോവെലിന്‍ സിസണ്‍ ഒമെസിന്റെ ജീവന്‍രക്ഷിക്കുന്ന മസ്തിഷ്‌ക ശസ്ത്രക്രിയയാണ്വിജയകരമായി പൂര്‍ത്തിയാക്കിയത്. ഒമെസിന് കടുത്ത തലവേദന, ഛര്‍ദ്ദി, ഇരട്ട കാഴ്ച, ശരീരം കോച്ചുന്ന അവസ്ഥഎന്നിവ അനുഭവപ്പെടുകയും, ഈഗുരുതര ലക്ഷണങ്ങളെത്തുടര്‍ന്ന് മെഡിക്കല്‍പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്തു.
2024 നവംബര്‍ 27-ന് ആശുപത്രിയില്‍ പ്രവേശിച്ചതോടെനടത്തിയ സ്‌കാനിങ്ങുകളിലൂടെ, രോഗിയുടെ മസ്തിഷ്‌ക്കത്തിന്റെ വലത്ഭാഗത്ത് വലിയ, കാന്‍സര്‍രഹിതമായ ഒരു ഫാല്‍സിന്‍മെനിംജിയോമ തടിപ്പു കണ്ടെത്തി. 2024 നവംബര്‍ 28ന് ഡോ. പ്രകാശ്നായര്‍ ഉള്‍പ്പെടുന്ന വിദഗ്ധസംഘം ആസ്റ്റര്‍ ഹോസ്പിറ്റല്‍മന്‍ഖൂലില്‍ ജൊവേലിന്‍ സിസണ്‍ ഒമെസിന്അവയവങ്ങളുടെ ചലനത്തെ ബാധിച്ച മസ്തിഷ്‌കത്തിലെ ഒരു നിര്‍ണായകഭാഗത്തിന് സമീപമുള്ള ട്യൂമര്‍ നീക്കംചെയ്യുന്ന സങ്കീര്‍ണമായ ഒരു മസ്തിഷ്‌ക ശസ്ത്രക്രിയനടത്തി. രോഗിയെ ജനറല്‍ അനസ്‌ത്യേഷ്യക്ക് വിധേയമാക്കി, തലയോട്ടിയില്‍നാല് ചെറിയ തുളകള്‍സൃഷ്ടിച്ച് ട്യൂമറിലേക്ക് പ്രവേശിച്ചാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.ആധുനിക ഉപകരണങ്ങളായ ഏറ്റവും പുതിയമൈക്രോസ്‌കോപ്പും അള്‍ട്രാസോണിക് ആസ്പിറേറ്ററായ CUSAയും ഉള്‍പ്പെടെ ഉപയോഗിച്ച്, വിദഗ്ധസംഘം സിംപ്‌സണ്‍ഗ്രേഡ് വണ്‍ നീക്കംചെയ്യല്‍ പ്രക്രിയ നടത്തി. ട്യൂമറുംഅതിന്റെ വേരുകളും പൂര്‍ണ്ണമായും നീക്കംചെയ്തു. ട്യൂമര്‍ വീണ്ടും വരാനുള്ളസാധ്യത കുറയ്ക്കാന്‍ ഈപ്രക്രിയ സഹായിക്കും. രക്തസ്രാവം ട്രാന്‍സ്ഫ്യൂഷന്‍ഇല്ലാതെ നിയന്ത്രിച്ചു, കൂടാതെ തലയോട്ടി പഴുതുകളടച്ച്പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്തു. ‘സമയബന്ധിതമായരോഗ നിര്‍ണ്ണയവും, നൂതനന്യൂറോസാര്‍ജിക്കല്‍ പരിചരണത്തിന്റെയും പ്രാധാന്യം വ്യക്തമാക്കുന്നതാണ് ഈകേസെന്ന് ആസ്റ്റര്‍ ആശുപത്രി മന്‍ഖൂലിലെകണ്‍സള്‍ട്ടന്റ് ന്യൂറോ സര്‍ജന്‍ ഡോക്ടര്‍പ്രകാശ് നായര്‍ പറഞ്ഞു. സുപ്രധാനമസ്തിഷ്‌ക ഭാഗത്തിന്റെസമീപമാണ് വെല്ലുവിളി നിറഞ്ഞ നിലയില്‍ട്യൂമര്‍ സ്ഥിതിചെയ്തിരുന്നത്. സിംപ്‌സണ്‍ഗ്രേഡ് വണ്‍ റീസെക്ഷന്‍കേസുകളില്‍, 10 വര്‍ഷത്തിനുശേഷം ആവര്‍ത്തന നിരക്ക് 9% ല്‍കുറവാണ്, ഇത് രോഗിക്ക്ദീര്‍ഘകാല രോഗശമനം വാഗ്ദാനം ചെയ്യുന്നതായുംഡോ. പ്രകാശ് നായര്‍വ്യക്തമാക്കി.
ഇന്‍ട്രാക്രീനിയല്‍മെനിംജിയോമയില്‍ 9 ശതമാനവും ഫാല്‍സൈന്‍ മെനിംജിയോമഎന്ന ബ്രെയിന്‍ ട്യൂമറാണ്. ഇത് സ്ത്രീകളില്‍ കൂടുതല്‍സാധാരണമാണ്. സ്ത്രീകളില്‍ ഇത് വരാനുള്ളസാധ്യത പുരുഷന്‍മാരേക്കാള്‍ രണ്ട്മുതല്‍ മൂന്നിരട്ടി മടങ്ങ്വരെ കൂടുതലാണ്. ഈമുഴകള്‍ സാധാരണഗതിയില്‍ പ്രായം കൂടുന്നതിനനുസരിച്ചാണ് കണ്ടുവരുന്നത്. ഈ സാഹചര്യത്തില്‍, ട്യൂമറിന്റെഫൈബ്രോബ്ലാസ് ഉപവിഭാഗമാണ് രോഗാവസ്ഥ സങ്കീര്‍ണ്ണതയിലേക്കെത്തിക്കുന്നത്.