• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home NEWS

ഷാർജയിൽ ഖാലിദ് ബിൻ സുൽത്താൻ സിറ്റി ഫ്രീ ഹോൾഡ് പദ്ധതിക്ക് തുടക്കം:പദ്ധതി നടത്തിപ്പ് ഏഴു നെയ്ബർഹുഡുകളിലായി ഘട്ടം ഘട്ടമായി.

June 20, 2025
in NEWS, Sharjah, UAE
A A
ഷാർജയിൽ ഖാലിദ് ബിൻ സുൽത്താൻ സിറ്റി ഫ്രീ ഹോൾഡ് പദ്ധതിക്ക് തുടക്കം:പദ്ധതി നടത്തിപ്പ് ഏഴു നെയ്ബർഹുഡുകളിലായി ഘട്ടം ഘട്ടമായി.
29
VIEWS

ഷാർജ: ഷാർജ ആസ്ഥാനമായ മാലിന്യ സംസ്കരണ സ്ഥാപനമായ ബീഅ നേതൃത്വത്തിൽ ശതകോടി
ദിർഹമിന്റെ ഫ്രീ ഹോൾഡ് പദ്ധതിയായ ഖാലിദ് ബിൻ സുൽത്താൻ സിറ്റിക്ക് സമാരംഭമായി. ദൈദ് റോഡിനും ഖോർഫക്കാൻ റോഡിനുമിടയിലാണ് പുതിയ ഫ്രീ ഹോൾഡ് റിയൽ എസ്റ്റേറ്റ് പദ്ധതി നടപ്പാക്കുന്നത്.യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ മകനായിരുന്ന പരേതനായ ശൈഖ് ഖാലിദ് ബിൻ സുൽത്താൻ അൽ ഖാസിമിയുടെ പേരിലുള്ള ഈ പദ്ധതി സുസ്ഥിര ഊർജ പദ്ധതികളിലൂടെ ശ്രദ്ധേയമായ ബീഅയാണ് നിർമിക്കുന്നത്. 1.5 കിലോ മീറ്റർ വിസ്തൃതിയിൽ നടപ്പാക്കുന്ന, പൂർണമായും മാലിന്യ മുക്തമായ സുസ്ഥിര പദ്ധതിയാണിത്. സഹ ഹദീദ് രൂപകൽപന ചെയ്ത പദ്ധതി ഭാവിയിലെ നഗരം എന്ന ലക്ഷ്യത്തോടെയാണ് നിർമിക്കുന്നതെന്ന് ബീഅ ഗ്രൂപ് സി.ഇ.ഒ ഖാലിദ് അൽ ഹുറൈമൽ പറഞ്ഞു.
ഏഴു നെയ്ബർഹുഡുകളിലായി ഘട്ടം ഘട്ടമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുന്നത്. ഏത് രാജ്യക്കാർക്കും നഗരത്തിൽ സ്വതന്ത്ര ഉടമസ്ഥാവകാശം ലഭിക്കും.“ഇത് ലീഡ് സർട്ടിഫൈഡ് മാസ്റ്റർ പ്ലാൻ കൂടിയാണ്. ഇതിനെ സ്മാർട്ട് സുസ്ഥിര നഗരം എന്ന് വിളിക്കാനാണ് ഇഷ്ടപ്പെടുന്നത്” -ഹുറൈമൽ വ്യക്തമാക്കി.
ഷാർജയിൽ റിയൽ എസ്റ്റേറ്റിന് ആവശ്യക്കാർ ഏറെയുണ്ടെന്ന് വെളിപ്പെടുത്തിയ അദ്ദേഹം, ഈ വർഷം ആദ്യ പാദത്തിൽ ഷാർജയിലെ വിൽപന മുൻ വർഷത്തേക്കാൾ 31 ശതമാനം വർധിച്ചുവെന്നും കൂട്ടിച്ചേർത്തു.
യു.എ.ഇ-ജി.സി.സി രാഷ്ട്ര പൗരന്മാർ, അറബ് വംശജർ എന്നിവരാണ് കൂടുതലായി റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തുന്നതെന്നും അടുത്ത കാലത്തായി ഏഷ്യൻ വംശജർ ഈ മേഖലയിൽ എത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ബീഅയുടെ കോർപറേറ്റ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന റൗദത് അൽ സിദിറിലാണ് ഖാലിദ് ബിൻ സുൽത്താൻ സിറ്റി നിർമിക്കുന്നത്. അപാർട്ട്മെന്റുകൾക്കൊപ്പം വില്ലകളും ടൗൺ ഹൗസുകളും ഉണ്ടാകും. 1 മില്യൺ ദിർഹം മുതലാണ് അപാർട്മെന്റുകളുടെ വില. വിൽപന ആരംഭിക്കുന്ന തിയതി ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.ഖാലിദ് ബിൻ സുൽത്താൻ സിറ്റിയിൽ 1,500 വീടുകളാണ് നിർമിക്കുക. പൂർണമായും സംയോജിതവും സ്വയംപര്യാപ്തവുമായ ഒരു സമൂഹത്തിനാവശ്യമായ മറ്റ് ഘടകങ്ങൾ കൂടി ഇതിൽ ഉൾപ്പെടുമെന്നും സമാരംഭ ചടങ്ങിൽ അദ്ദേഹം വ്യക്തമാക്കി.

Share5SendShareTweet3

Related Posts

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

September 2, 2025
നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

September 2, 2025
എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

September 2, 2025
ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

September 2, 2025
സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

September 2, 2025
അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

September 2, 2025

Recommended

പറയേണ്ടി വന്നതില്‍ ഖേദമുണ്ട്; കര്‍ഷക സമരം പരിഹരിക്കാനുള്ള കഴിവ് നിങ്ങള്‍ക്കില്ലെന്ന്‌ സുപ്രീംകോടതി

8 years ago
ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

ലോകത്തിലെ ആദ്യ ജെറ്റ് പവർ ഫയർ ഫൈറ്റിംഗ് ഡ്രോൺ യു.എ.ഇ അവതരിപ്പിച്ചു

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025