• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

കണ്ണപ്പ’ ജൂണ്‍ 27-ന് തീയേറ്ററുകളില്‍:സിനിമ പുറത്തിറങ്ങുന്നത് ആറ് ഭാഷകളിൽ ,ദുബായ് ഇന്ത്യൻ സിനിമയ്ക്ക് വീട് പോലെയെന്ന് നടനും നിർമ്മാതാവുമായ വിഷ്ണു മഞ്ചു

June 21, 2025
in Dubai, Entertainment, Movie
A A
കണ്ണപ്പ’ ജൂണ്‍ 27-ന് തീയേറ്ററുകളില്‍:സിനിമ പുറത്തിറങ്ങുന്നത് ആറ് ഭാഷകളിൽ ,ദുബായ് ഇന്ത്യൻ സിനിമയ്ക്ക് വീട് പോലെയെന്ന് നടനും നിർമ്മാതാവുമായ വിഷ്ണു മഞ്ചു
23
SHARES
54
VIEWS

ദുബായ്: ഇന്ത്യൻ പുരാണകഥാ അത്ഭുതമായ കണ്ണപ്പായെ അസ്പദമാക്കിയുള്ള സിനിമ യുടെ ആഗോള റിലീസിന് മുന്നോടിയായി ദുബായിൽ ടീസർ ലോഞ്ച് ചെയ്തു . മിഡിൽ ഈസ്റ്റ് പ്രചാരണത്തിന്റെ ഭാഗമായി വോക്‌സ് സിനിമാസിൽ സംഘടിപ്പിച്ച പ്രസ് ലോഞ്ച് ചടങ്ങിൽ സിനിമാ താരങ്ങളും മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. ഇന്ത്യന്‍ പുരാണങ്ങളുടെയും ഭക്തിയുടെയും പശ്ചാത്തലത്തില്‍, ശിവനോടുള്ള അചഞ്ചലമായ സ്‌നേഹവും, അദ്ദേഹത്തെ ഭക്തിയുടെ അനശ്വര പ്രതീകമാക്കി മാറ്റിയ ഇതിഹാസ ഭക്തന്റെ യാത്രയുമാണ് ‘കണ്ണപ്പ’ പറയുന്നത്. കാലാതീതമായ വിശ്വാസത്തിനും വീരോചിതമായ ത്യാഗത്തിനും ഊന്നല്‍ നല്‍കി വിഷ്ണു മഞ്ചുവാണ് ചിത്രം നിര്‍മിക്കുകയും പ്രധാന വേഷത്തില്‍ അഭിനയിക്കുകയും ചെയ്യുന്നത്.മിഡിൽ ഈസ്റ്റിലെ മുൻനിര സിനിമാ പ്രമോഷൻ ഏജൻസിയായ 974 ഇന്റർനാഷണൽ ഇവന്റ്‌സ് ആണ് പരിപാടി സംഘടിപ്പിച്ചത്.സിനിമയുടെ നായകനായ വിഷ്ണു മഞ്ചുയും പ്രധാന പ്രൊഡക്ഷൻ ടീമംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. സിനിമയുടെ പ്രത്യേക പ്രമോഷണൽ വീഡിയോകളും പുതിയ വിവരങ്ങളും ആദ്യമായി പുറത്ത് വിട്ടു. സിനിമയുടെ കാഴ്ചപ്പാട്, താരനിര, ആഗോള റിലീസ് തന്ത്രം എന്നിവയും ഇവിടെ അവതരിപ്പിച്ചു.

മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്യുന്ന കണ്ണപ്പാ ഭക്ത കണ്ണപ്പന്റെ കഥയെ ആസ്പദമാക്കി ഒരുക്കിയ ബിഗ് ബജറ്റ് പുരാണ ആക്ഷൻ ചിത്രമാണ് .’എമ്പുരാന്‍’, ‘തുടരും’ തുടങ്ങി സമീപകാലത്തെ ശ്രദ്ധേയമായ വിജയചിത്രങ്ങള്‍ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട താരം മോഹന്‍ലാല്‍ ഒരിക്കല്‍ കൂടി പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ എത്തുകയാണ്. വിഷ്ണു മഞ്ചു നായകനായെത്തുന്ന ‘കണ്ണപ്പ’ എന്ന ചിത്രത്തില്‍ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, മോഹൻ ബാബു, കാജൽ അഗർവാൾ, സരത് കുമാർ, മധുബാല തുടങ്ങിയ പ്രമുഖ താരങ്ങൾ സിനിമയിൽ അണിനിരക്കുന്നു.

24 ഫ്രെയിംസ് ഫാക്ടറിയും AVA എന്റർടെയ്ൻമെന്റ്സും ചേർന്ന്, മോഹൻ ബാബുവിന്റെ നേതൃത്വത്തിൽ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ആറു ഭാഷകളിലായി റിലീസ് ചെയ്യും.

“ദുബായ് ഇന്ത്യൻ സിനിമയ്ക്ക് വീട് പോലെയാണ്. ഇവിടെ നിന്നുള്ള സ്നേഹവും പിന്തുണയും ത ങ്ങൾക്കു വലിയ പ്രചോദനമാണെന്നും ചടങ്ങിൽ സംസാരിച്ച വിഷ്ണു മഞ്ചു പറഞ്ഞു.മാധ്യമപ്രവർത്തകരെയും പ്രഭാവശാലികളെയും ചേർത്തു നിർത്തുന്ന ഈ പരിപാടി, ഇന്ത്യൻ സിനിമയുടെ പ്രചരണ കേന്ദ്രമായി യു.എ.ഇയുടെ നില തെളിയിക്കുന്നതിനൊപ്പം, ഗൾഫിലെ പ്രേക്ഷകരുമായി കൂടുതൽ ബന്ധം സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള 974 ഇന്റർനാഷണൽ ഇവന്റ്‌സ് പരിപാടിയാണ് ദുബായ് വോക്സ് സിനിമസിൽ നടന്നത് . ഖത്തറിലെ ദോഹ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ ഏജൻസി, യു.എ.ഇ, ഖത്തർ, ബഹ്റൈൻ, ഒമാൻ, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിരവധി സിനിമാ പ്രചാരണ പരിപാടികളും സെലിബ്രിറ്റി പരിപാടികളും വിജയകരമായി സംഘടിപ്പിച്ചിട്ടുണ്ട്.കണ്ണപ്പാ — ഭക്തിയും ആക്ഷനും നിറഞ്ഞ ദൃശ്യവിസ്മയം ഇന്ത്യൻ സിനിമയുടെ ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണെന്ന് അണിയറപ്രവർത്തികർ അഭിപ്രായപ്പെട്ടു.

Share9SendShareTweet6

Related Posts

അമ്മ’ ഇനി പെണ്‍കരുത്തില്‍ മുന്നേറും; തിരുത്തി കുറിച്ചത് 31 വര്‍ഷത്തെ ചരിത്രം

അമ്മ’ ഇനി പെണ്‍കരുത്തില്‍ മുന്നേറും; തിരുത്തി കുറിച്ചത് 31 വര്‍ഷത്തെ ചരിത്രം

August 18, 2025
ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കി ലുലു :ദുബായ് നാദ് അൽ ഹമറിൽ 260ആമത്തെ ലുലു സ്റ്റോർ തുറന്നു

ജിസിസിയിൽ റീട്ടെയ്ൽ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കി ലുലു :ദുബായ് നാദ് അൽ ഹമറിൽ 260ആമത്തെ ലുലു സ്റ്റോർ തുറന്നു

August 18, 2025
ഒ ഗോള്‍ഡ് ആപ്പിന് ശരീഅ സര്‍ട്ടിഫിക്കേഷന്‍ :സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് ഇനി ഒ ഗോള്‍ഡ്

ഒ ഗോള്‍ഡ് ആപ്പിന് ശരീഅ സര്‍ട്ടിഫിക്കേഷന്‍ :സ്വര്‍ണ നിക്ഷേപങ്ങള്‍ക്ക് ഇനി ഒ ഗോള്‍ഡ്

August 18, 2025
ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു യുഎഇ സൈബർ സുരക്ഷാ കൗൺസിലിൻറെ മുന്നറിയിപ്പ്

ഓൺലൈൻ തട്ടിപ്പുകൾ കൂടുന്നു യുഎഇ സൈബർ സുരക്ഷാ കൗൺസിലിൻറെ മുന്നറിയിപ്പ്

August 17, 2025
സന്നദ്ധപ്രവർത്തനവും സാമൂഹ്യ പങ്കാളിത്തവും ശക്തിപ്പെടുത്താൻ ദുബായ് ജി ഡി ആർ എഫ് എ

സന്നദ്ധപ്രവർത്തനവും സാമൂഹ്യ പങ്കാളിത്തവും ശക്തിപ്പെടുത്താൻ ദുബായ് ജി ഡി ആർ എഫ് എ

August 17, 2025
യുഎഇയിലെ സ്കൂ‍ളുകൾ തുറക്കാൻ ഇനി ഒരാഴ്ച്ച :ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

യുഎഇയിലെ സ്കൂ‍ളുകൾ തുറക്കാൻ ഇനി ഒരാഴ്ച്ച :ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

August 17, 2025

Recommended

കേരളത്തിൽ 5000 കോടിയുടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; ​ഐടി ഫിനാൻസ് രംഗത്ത് വലിയ അവസരങ്ങളുമായി ഗ്ലോബൽ സിറ്റി

കേരളത്തിൽ 5000 കോടിയുടെ വമ്പൻ പദ്ധതികൾ പ്രഖ്യാപിച്ച് ലുലു; ​ഐടി ഫിനാൻസ് രംഗത്ത് വലിയ അവസരങ്ങളുമായി ഗ്ലോബൽ സിറ്റി

6 months ago
ജീവന് ഭീഷണിയുള്ള അപൂര്‍വ ഹൃദ്രോഗവുമായി അസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലില്‍ പ്രവേശിപ്പിക്കപ്പെട്ട 14 വയസ്സുള്ള സുഡാന്‍ സ്വദേശിയായ കുട്ടി സുഖം പ്രാപിച്ചു.ഓരോ 2,900 ജനനങ്ങളില്‍ ഇത്തരം ഒരു കേസ് സംഭവിക്കുന്നു.

1 month ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Bin Shabib Mall, Al Qusais, Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025