• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home GCC

ദുബായിൽ പതിനായിരം തൊഴിലാളികൾക്ക് സൗജന്യ പരിശീലനത്തിന് പദ്ധതി.

June 22, 2025
in GCC
A A
ദുബായിൽ പതിനായിരം തൊഴിലാളികൾക്ക് സൗജന്യ പരിശീലനത്തിന് പദ്ധതി.
32
VIEWS

ദുബായ് : റിവാഖ് ഔഷ എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് NEBOSH (UK) യുടെ ഗ്ലോബൽ സി.എസ്.ആർ പദ്ധതി ഭാഗമായി നെബോഷ് സഹകരണത്തോടെയും, നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി(KHDA), GDRFA ദുബൈ എന്നിവയുടെ പിന്തുണയോടെയും യു.എ.ഇയിലുടനീളം സുരക്ഷിതത്വബോധവത്കരണ പരിശീലന പദ്ധതിക്ക് തുടക്കം കുറിച്ചു.പദ്ധതിയുടെ ആദ്യഘട്ട ഉൽഘാടനം ജൂൺ ആദ്യവാരം റീവാഖ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ, റീവാഖ് എഡ്യുക്കേഷണൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്സണും യുഎഇയിലെ ആദ്യ ലേഡി പിഎച്ച്ഡി സ്കോളറും ആയ Her Excellency Dr. Moaza Ghubash Al Muhairi നിർവഹിച്ചു. ഉദ്ഘാടനഘട്ടമായി, യുഎഇയിലെ പ്രമുഖ നിർമ്മാണ കമ്പനികളിൽ നിന്നുള്ള 100 തൊഴിലാളികൾക്ക് റീവാഖ് ക്യാമ്പസിൽ സൗജന്യ പരിശീലനം നൽകി.


2025–26 കാലയളവിൽ 3,000 തൊഴിലാളികൾക്ക് പരിശീലനം നൽകുകയാണ് റീവാഖിന്റെ ലക്ഷ്യം. ആകെ മൂന്ന് വർഷം നീളുന്ന ഈ പദ്ധതിയിൽ പതിനായിരത്തിലധികം തൊഴിലാളികൾക്ക് പരിശീലനം നൽകുക എന്നത് ദീർഘകാല ദൗത്യമായി റീവാഖ് പ്രഖ്യാപിച്ചു.
GDRFA, KHDA എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. തൊഴിൽ സുരക്ഷ മേഖലയിലെ പ്രമുഖ അവാർഡിംഗ് സ്ഥാപനമായ NEBOSH, യുകെയ്ക്ക് പുറത്തു നടത്തുന്ന ആദ്യ CSR പദ്ധതിക്ക് യുഎഇയെ തിരഞ്ഞെടുത്തത്, ഈ മേഖലയ്ക്ക് യുഎഇ നൽകുന്ന ഉയർന്ന പ്രാധാന്യത്തെ വ്യക്തമാക്കുന്നു.
പദ്ധതിയുടെ ലക്ഷ്യം:
ഉയർന്ന അപകട സാധ്യതയുള്ള മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ സുരക്ഷാ ബോധവും അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവും വർദ്ധിപ്പിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
First Aid, CPR, Emergency Response, Electrical Safety, Fire and Rescue തുടങ്ങിയ വിഷയങ്ങൾ പരിശീലനത്തിലടങ്ങുന്നു. വിവിധ ഭാഷകളിൽ ക്ലാസുകൾ നടക്കുന്നതിനാൽ വിവിധ പശ്ചാത്തലങ്ങളിലുള്ള തൊഴിലാളികൾക്ക് തികച്ചും ഗുണപ്രദമായ അനുഭവമായി പരിശീലനം മാറുന്നു. പരിശീലനം പൂർത്തിയാക്കിയവർക്ക് നെബോഷ് അംഗീകൃത സർട്ടിഫിക്കറ്റുകളും പഠന സാമഗ്രികളും സൗജന്യമായി ലഭിക്കും.
പദ്ധതിയെക്കുറിച്ചുള്ള വിശദവിവരങ്ങൾ പൊതുജനത്തിലേക്കും സ്ഥാപനങ്ങളിലേക്കും എത്തിക്കുന്നതിനായി റീവാഖ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പത്രസമ്മേളനത്തിൽ റീവാഖ് ഡയറക്ടർ Dr. ആമിന അജ്മൽ, മാനേജർമാരായ അജ്മൽ ഷംസുദീൻ, നാദിർ ഖേമിസി, ലേർണിംഗ് സ്ട്രാറ്റജിസ്റ്റ് സിദ്ധിഖ് ഹിൽസ്, സാമൂഹ്യപ്രവർത്തകൻ അൽനിഷാജ് ശാഹുൽ എന്നിവർ സംസാരിച്ചു.
കഴിഞ്ഞ 33 വർഷങ്ങളായി സാമൂഹിക സേവന രംഗത്തും വിദ്യാഭ്യാസ മേഖലയിലും സജീവമായി പ്രവർത്തിക്കുന്ന റീവാഖ് ഇൻസ്റ്റിറ്റ്യൂട്ട്, ഹെൽത്ത്‌കെയർ, ഹെൽത്ത് ആൻഡ് സേഫ്റ്റി, എഞ്ചിനിയറിംഗ്, മാനേജ്‌മെന്റ്, ഭാഷാ പരിശീലനം എന്നീ മേഖലകളിൽ സമഗ്രമായി പ്രവർത്തിക്കുന്നു. 25 രാജ്യങ്ങളിൽ നിന്നായി 11,000-ത്തിലധികം പൂർവ്വവിദ്യാർത്ഥികൾ റീവാഖിന്റെ വിവിധ കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്.
നെബോഷ് CSR പദ്ധതിയുടെ ഭാഗമായി, യുഎഇയിലെ കമ്പനികളിലെ തൊഴിലാളികൾക്ക് സൗജന്യ ട്രെയിനിംഗും സർട്ടിഫിക്കേഷനും ലഭ്യമാക്കുന്നതിനായി, പങ്കെടുക്കാനാഗ്രഹിക്കുന്ന സ്ഥാപനങ്ങളുടെ അധികൃതർക്കും HR പ്രതിനിധികൾക്കും ഞങ്ങളുമായി ബന്ധപ്പെടാവുന്നതാണ്:
📧 Email: info@rewaqousha.com,📞 Phone: +971 50 9299711,,ഈ സൗജന്യ പരിശീലന പരിപാടി റീവാഖ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്യാമ്പസിലോ, കമ്പനിയുടെയും തൊഴിലിടത്തിന്റെയും സ്ഥലങ്ങളിലോ, അല്ലെങ്കിൽ തൊഴിലാളികളുടെ താമസസൗകര്യമുള്ള സ്ഥലങ്ങളിലോ നടത്തപ്പെടാവുന്നതാണ്.

Share5SendShareTweet3

Related Posts

5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി നോർക്ക പ്രവാസികളിലേക്ക്

5 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസുമായി നോർക്ക പ്രവാസികളിലേക്ക്

August 24, 2025
ഓണത്തെ വരവേൽക്കാൻ ജിസിസിയിൽ ലുലു ഒരുങ്ങി : 2500 ടൺ ജൈവ പഴം പച്ചക്കറി ഉത്പന്നങ്ങളുമായി വിപണിയിൽ

ഓണത്തെ വരവേൽക്കാൻ ജിസിസിയിൽ ലുലു ഒരുങ്ങി : 2500 ടൺ ജൈവ പഴം പച്ചക്കറി ഉത്പന്നങ്ങളുമായി വിപണിയിൽ

August 24, 2025
മസ്‌കത്ത് – കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസ് നിര്‍ത്തുന്നു,

മസ്‌കത്ത് – കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസ് നിര്‍ത്തുന്നു,

August 19, 2025
മുസ്‌ലിം ലീഗ് എന്നും ഇന്ത്യൻ മുസ്‌ലിംകളുടെ ശബ്ദം: സൈനുൽ ആബിദീൻ

മുസ്‌ലിം ലീഗ് എന്നും ഇന്ത്യൻ മുസ്‌ലിംകളുടെ ശബ്ദം: സൈനുൽ ആബിദീൻ

August 14, 2025
വീണ്ടും നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു ; 867 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു ;ജിസിസിയിൽ ലുലുവിന്റെ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുമെന്ന് യൂസഫലി

വീണ്ടും നിക്ഷേപകർക്കായി വമ്പൻ പ്രഖ്യാപനവുമായി ലുലു ; 867 കോടി രൂപയുടെ ലാഭവിഹിതം പ്രഖ്യാപിച്ചു ;ജിസിസിയിൽ ലുലുവിന്റെ സാന്നിദ്ധ്യം കൂടുതൽ വിപുലമാക്കുമെന്ന് യൂസഫലി

August 14, 2025
ഇൻഡിഗോ വിമാനയാത്രക്കാർക്ക് സിറ്റി ചെക്ക് ഇൻ സൗകര്യം

ഇൻഡിഗോ വിമാനയാത്രക്കാർക്ക് സിറ്റി ചെക്ക് ഇൻ സൗകര്യം

August 10, 2025

Recommended

അജ്മാനിൽ ശൈഖ് സായിദ് സ്ട്രീറ്റ് വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

അജ്മാനിൽ ശൈഖ് സായിദ് സ്ട്രീറ്റ് വികസന പദ്ധതി ഉദ്ഘാടനം ചെയ്തു

2 months ago
ഷാർജ റൗണ്ട്എബൗട്ട് ഇന്ന് മുതൽ താൽക്കാലികമായി അടച്ചിടുന്നു

ഷാർജ റൗണ്ട്എബൗട്ട് ഇന്ന് മുതൽ താൽക്കാലികമായി അടച്ചിടുന്നു

1 month ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025