ദുബായ് /കൈറോ: ഇറാനെതിരായ അമേരിക്കയുടെ ആക്രമണങ്ങളിൽ അറബ് ലീഗ് ആശങ്ക പ്രകടിപ്പിക്കുകയും, ഇറാന്റെ പരമാധികാരത്തെ ലംഘിക്കുന്ന സൈനിക നടപടികളെ അപലപിക്കുകയും ചെയ്യുന്നതായി അറബ് ലീഗ് പ്രഖ്യാപിച്ചു.ഈ സംഘർഷം അനന്തമായ അക്രമത്തിന്റെയും പിരിമുറുക്കത്തിന്റെയും തുടർച്ചയിലേക്ക് നയിക്കുമെന്നും, അത് മേഖലാ-അന്തർദേശീയ തലങ്ങളിലുള്ള സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്നും അറബ് ലീഗ് മുന്നറിയിപ്പ് നൽകി. വിവാദപരമായ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഏക മാർഗം നയതന്ത്ര പരിഹാരങ്ങളാണെന്ന് പ്രസ്താവിച്ച്, എല്ലാവരും സംയമനം പാലിക്കാനും സംഘർഷം ഒഴിവാക്കാനും അറബ് ലീഗ് ആഹ്വാനം ചെയ്തു.