• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Abu Dhabi

മലയാളി നേതൃത്വം നൽകുന്ന പ്രമേഹ ഗവേഷണം ഇനി ബഹിരാകാശത്ത്

June 25, 2025
in Abu Dhabi, Health, NEWS, UAE
A A
മലയാളി നേതൃത്വം നൽകുന്ന പ്രമേഹ ഗവേഷണം ഇനി ബഹിരാകാശത്ത്
35
VIEWS

അബുദാബി ,കെന്നഡി സ്പേസ് സെന്റർ: നാല് പതിറ്റാണ്ടുകൾക്കപ്പുറം ഇന്ത്യ ഭാഗമായ ആക്‌സിയം 4 (Ax-4) ചരിത്ര ദൗത്യം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടുമ്പോൾ മലയാളികൾക്ക് അഭിമാന ഇത് മുഹൂർത്തം ആണ് . പ്രമുഖ ആരോഗ്യ സംരംഭകനായ ഡോ. ഷംഷീർ വയലിൽ വിഭാവനം ചെയ്ത പ്രമേഹ ഗവേഷണ പദ്ധതിയായ ‘സ്വീറ്റ് റൈഡിനും (Suite Ride) ദൗത്യത്തോടൊപ്പം തുടക്കം കുറിക്കും. ഡോ. ഷംഷീർ സ്ഥാപകനും ചെയർമാനുമായ ബുർജീൽ ഹോൾഡിങ്‌സ് ആക്‌സിയം സ്പേസുമായി ചേർന്ന്  വികസിപ്പിച്ച പദ്ധതി ബഹിരാകാശത്തും ഭൂമിയിലും പ്രമേഹത്തിന്റെ പരിമിതികളെ മറികടക്കുന്നതിനുള്ള മൈക്രോഗ്രാവിറ്റിയിലെ അത്യാധുനിക ഗവേഷണത്തിനാണ് വഴിയൊരുക്കുന്നത്. നാസ അടക്കമുള്ള സ്ഥാപനങ്ങളുടെ സഹായത്തോടെ നടപ്പിലാക്കുന്ന ഗവേഷണം ബഹിരാകാശ ദൗത്യത്തിന് നിലവിൽ പ്രമേഹ ബാധിതർക്കുള്ള  നിയന്ത്രങ്ങൾ നീക്കുന്നതിന് വഴിയൊരുക്കും. ഇതോടൊപ്പം, ഭൂമിയിൽ പ്രമേഹം ഉൾപ്പടെയുള്ള  വിട്ടുമാറാത്ത രോഗങ്ങളുടെ ചികിത്സയിൽ സുപ്രധാന മാറ്റങ്ങൾ കൊണ്ട് വരും.
ശുഭാൻശു അടങ്ങുന്ന ദൗത്യസംഘം 14 ദിവസങ്ങൾ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തങ്ങും. ദൗത്യത്തിലുടനീളം  മൈക്രോഗ്രാവിറ്റിയിൽ ശരീരത്തിലെ ഗ്ളൂക്കോസ് മെറ്റബോളിസത്തെക്കുറിച്ച് വിദഗ്ദ്ധ മെഡിക്കൽ സംഘം പഠിക്കും. “ഇതൊരു അഭിമാന മുഹൂർത്തമാണ്. പ്രമേഹം പോലുള്ള അവസ്ഥ നമ്മുടെ സ്വപ്നങ്ങൾക്ക് തടസ്സമാകരുതെന്നുള്ള വിശ്വാസത്തിൽ നിന്നാണ് സ്വീറ്റ് റൈഡ് എന്ന ആശയം പിറക്കുന്നത്. ശാസ്ത്രം വളരുന്നതിനോടൊപ്പം നമ്മുടെ ആഗ്രഹങ്ങളും വളരണം. ഈ പഠനത്തിൽ നിന്നുള്ള കണ്ടെത്തലുകൾ ഭാവിയിലെ ബഹിരാകാശ യാത്രികർക്ക് മാത്രമല്ല  ഭൂമിയിലെ രോഗികൾക്കും പ്രയോജനപ്പെടാനുള്ള സാധ്യതയേറെയാണ്,” കെന്നഡി സ്പേസ് സെന്ററിൽ നടന്ന വിജയകരമായ വിക്ഷേപണത്തിന് ശേഷം ഡോ. ഷംഷീർ പറഞ്ഞു. 
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ഇന്ത്യയിൽ 18 വയസ്സിന് മുകളിലുള്ള 77 മില്യൺ ആളുകൾ ടൈപ്പ് 2 പ്രമേഹ രോഗികളാണ്. സമീപ ഭാവിയിൽ പ്രമേഹ രോഗികളാകാൻ സാധ്യത ഉള്ളവരിൽ ഏകദേശം 25 മില്യൺ പേർ ഉൾപ്പെടുന്നു. അതിനാൽ തന്നെ സ്വീറ്റ് റൈഡിന്റെ പ്രാധാന്യമേറെയാണ്. 
നിലവിൽ, പ്രമേഹരോഗികൾ ബഹിരാകാശ യാത്രയിൽ പങ്കെടുക്കുന്നതിന് വിലങ്ങു തടിയായി നിൽക്കുന്നത് മെഡിക്കൽ, ലോജിസ്റ്റിക് വെല്ലുവിളികളാണ്. സ്വീറ്റ് റൈഡിലൂടെ  മൈക്രോഗ്രാവിറ്റിയിൽ പ്രമേഹമില്ലാത്ത വ്യക്തികളിൽ ഗ്ലൂക്കോസ് നിയന്ത്രണം എങ്ങനെ ബാധിക്കപ്പെടുന്നുവെന്ന് മനസ്സിലാക്കുന്നത് പ്രമേഹമുള്ളവരിൽ എന്ത് സംഭവിക്കുമെന്ന് വിലയിരുത്തുന്നതിനുള്ള ആദ്യപടിയാണ്. ഭാവി ദൗത്യങ്ങളിൽ പ്രമേഹമുള്ളവർക്കും ഇതിലൂടെ ബഹിരാകാശ യാത്ര സാധ്യമാകും. നാസയുടെ മുതിർന്ന ബഹിരാകാശ യാത്രിക പെഗ്ഗി വിറ്റ്സൺ (കമാൻഡർ), പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി (മിഷൻ സ്പെഷ്യലിസ്റ്റ്), ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു (മിഷൻ സ്പെഷ്യലിസ്റ്റ്) എന്നിവരാണ് മറ്റ് അംഗങ്ങൾ. ദൗത്യത്തിന്റെ ഭാഗമായി 31 രാജ്യങ്ങളിൽ നിന്നുള്ള 60 ലധികം പരീക്ഷണങ്ങൾ നടത്തും. 

Share6SendShareTweet4

Related Posts

ചൂടുള്ള കാലാവസ്ഥയിൽ വാഹനപരിശോധന നിർബന്ധമാക്കണമെന്ന് ആർടിഎ

ചൂടുള്ള കാലാവസ്ഥയിൽ വാഹനപരിശോധന നിർബന്ധമാക്കണമെന്ന് ആർടിഎ

July 4, 2025
യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും ബഹ്റൈൻ രാജാവും കൂടിക്കാഴ്ച നടത്തി

July 4, 2025
റാസൽഖോർ വന്യജീവി സങ്കേതം താൽക്കാലികമായി അടച്ചു

റാസൽഖോർ വന്യജീവി സങ്കേതം താൽക്കാലികമായി അടച്ചു

July 4, 2025
പ്രവാസികള്‍ക്കായുളള നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായ പദ്ധതി അദാലത്ത്ജൂലൈ 19 ന് കാസര്‍ഗോഡ് ഉദുമയില്‍

പ്രവാസികള്‍ക്കായുളള നോര്‍ക്ക റൂട്ട്സ് സാന്ത്വന ധനസഹായ പദ്ധതി അദാലത്ത്ജൂലൈ 19 ന് കാസര്‍ഗോഡ് ഉദുമയില്‍

July 4, 2025
ദുബായ് ഇമിഗ്രേഷനും ട്രെൻഡ്സ് റിസർച്ച് & അഡ്വൈസറിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

ദുബായ് ഇമിഗ്രേഷനും ട്രെൻഡ്സ് റിസർച്ച് & അഡ്വൈസറിയും തമ്മിൽ ധാരണാപത്രം ഒപ്പുവെച്ചു

July 4, 2025
ദുബായിൽ ആരിസോൺ ട്രാവൽ ആൻഡ് ടൂർസ് പ്രവർത്തനം തുടങ്ങി

ദുബായിൽ ആരിസോൺ ട്രാവൽ ആൻഡ് ടൂർസ് പ്രവർത്തനം തുടങ്ങി

July 4, 2025

Recommended

പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ നൽകി ട്രംപിനെ ആദരിച്ച് യു എ ഇ

പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് സായിദ്’ നൽകി ട്രംപിനെ ആദരിച്ച് യു എ ഇ

2 months ago
ഞായറാഴ്ച നടക്കുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) യു.എ.ഇയിലെ കേന്ദ്രങ്ങൾ ഒരുങ്ങി.

ഞായറാഴ്ച നടക്കുന്ന നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) യു.എ.ഇയിലെ കേന്ദ്രങ്ങൾ ഒരുങ്ങി.

3 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025