ഷാര്‍ജ: സുന്ദരമായൊരു വീട് സുരക്ഷിതമായ നിക്ഷേപം കൂടിയാണ്. സ്വര്‍ണം പോലെ, ബാങ്കിലെ സ്ഥിരനിക്ഷേപം പോലെ, ഭദ്രതയുള്ള നിക്ഷേപമാണ് വീടുകളും ഫ്‌ളാറ്റുകളും. കേരളത്തിലെ മികച്ച ലൊക്കേഷുകളില്‍ ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ചിട്ടുള്ള, മൂല്യവര്‍ധന ഉറപ്പായ 200 റെസിഡന്‍ഷ്യല്‍ പ്രൊജക്ടുകളുമായി മാതൃഭൂമി ഡോട്ട് കോം കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോ ഷാര്‍ജയില്‍ എത്തുന്നു. ഈ മാസം 28, 29 തീയതികളില്‍ ഷാര്‍ജ എക്‌സ്‌പോ സെന്ററില്‍ രാവിലെ 11 മുതല്‍ രാത്രി എട്ടുമണിവരെയാണ് മേള.

കേരളത്തിലെ റിയല്‍എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപിക്കാനും, ഒരു വീട് സ്വന്തമാക്കാനുമുള്ള അവസരമാണ് മാതൃഭൂമി ഡോട്ട് കോം ഒരുക്കുന്നത്. കേരള പ്രോപ്പര്‍ട്ടി എക്‌സ്‌പോയുടെ 11 മത് പതിപ്പാണിത്. കേരളത്തിലെ പ്രമുഖ ബില്‍ഡര്‍മാരാണ് ഇത്തവണയുമെത്തുന്നത്. നാട്ടിലെ വിവിധ നഗരങ്ങളില്‍ നിന്നുള്ള സൂപ്പര്‍ ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍, ലക്ഷ്വറി അപ്പാര്‍ട്ട്‌മെന്റുകള്‍, ബഡ്ജറ്റ് ഫ്രണ്ട്‌ലി അപ്പാര്‍ട്ട്‌മെന്റുകള്‍, ലക്ഷ്വറി വില്ലകള്‍, നിര്‍മാണം പൂര്‍ത്തിയായവ, ഉടന്‍ പൂര്‍ത്തിയാകുന്നവ എന്നിങ്ങനെ വിവിധ പ്രോജക്ടുകള്‍ ഇതിലുണ്ട്.

ബാങ്ക് ലോണ്‍ സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രമുഖ ബാങ്കുകളുടെ സ്റ്റാളുകളുമുണ്ടാകും. പ്രവേശനവും പാര്‍ക്കിംഗും സൗജന്യമാണ്.