ദുബായ് :ദുബായിലെ തിരക്കേറിയ ബിസിനസ് ബേ പ്രദേശത്ത് ഗതാഗതക്കുരുക്കിന് പരിഹാരം . ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, റോഡ് ശേഷി വർദ്ധിപ്പിക്കുക, സുരക്ഷ മെച്ചപ്പെടുത്തുക എന്നിവ ലക്ഷ്യമിട്ട് നടപ്പിലാക്കിയ നിരവധി ഗതാഗത പരിഷകരങ്ങളും പടതകളുടെ നിർമ്മാണവും പൂർത്തിയാക്കിയതായി ദുബായിലെ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.ഷെയ്ഖ് സായിദ് റോഡിലേക്കും അൽ ഖൈൽ റോഡിലേക്കും നേരിട്ട് ബന്ധിപ്പിക്കുന്ന സ്ട്രീറ്റിലെ നിരവധി സ്ഥലങ്ങൾ വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്തിട്ടുണ്ട്. ഒരു പ്രധാന റോഡിനെ വൺ-വേ ഡ്യുവൽ കാരിയേജ് വേയാക്കി മാറ്റുക, പാലം പ്രവേശനം വികസിപ്പിക്കുക, തിരക്കേറിയ ജംഗ്ഷനിൽ ഒരു പുതിയ പാത ചേർക്കുക, വർദ്ധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം ഉൾക്കൊള്ളുന്നതിനായി സർവീസ് റോഡുകൾ പുനഃക്രമീകരിക്കുക എന്നിവയാണ് നവീകരണങ്ങളിൽ ഉൾപ്പെടുന്നത്.