അബൂദബി: അബൂദബിയിലെ യാസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന യാസ് വാട്ടർ വേൾഡ് വിപുലീകരണം പൂർത്തിയാക്കി ജൂലൈ 1ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുമെന്ന് അധികൃതർ അറിയിച്ചു. 13,445 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ച യാസ് വാട്ടർ വേൾഡ് പാർക് വികസിപ്പിച്ചതോടെ, കൂടുതലാളുകൾക്ക് പുതിയ വാട്ടർ റൈഡുകളും വിനോദ പ്രവർത്തനങ്ങളും നടത്താൻ സാധിക്കും. പാർക്കിന്റെ തീം ‘ദി ലെജൻഡ് ഓഫ് ദി ലോസ്റ്റ് പേൾ’ എന്നതിന്റെ തുടർച്ചയായി പുതിയ തീം വാട്ടർ പാർക്കായ ‘ലോസ്റ്റ് സിറ്റി’യെ അവതരിപ്പിക്കുന്നതാണ്. 20 പുതിയ റൈഡുകൾ, സ്ലൈഡുകൾ, അനുഭവങ്ങൾ എന്നിവയാൽ ശ്രദ്ധെയമാകുന്ന യാസ് വാട്ടർ വേൾഡ്, എല്ലാ പ്രായത്തിലുമുള്ള അതിഥികൾക്ക് രസകരമായ പുതിയ ഡൈനിംഗ് അനുഭവവും പ്രദാനം ചെയ്യും.കുട്ടികൾക്കായി സ്പ്ലാഷ് ലാൻഡിംഗ് സൗകര്യത്തോടെയുള്ള ട്വിസ്റ്റിംഗ്; ഡെസേർട്ട് വാട്ടർ സ്ലൈഡ് ആയ അൽ മഫ്രാസ്; ട്വിസ്റ്റിംഗ്-ക്ലോസ്ഡ് അക്വാ ട്യൂബ് സ്ലൈഡ് ആയ റെഡ് ഡ്യൂൺസ്, ഹൈ-സ്പീഡ് ഡ്രോപ്പുകൾ, ഷാർപ് ട്വിസ്റ്റുകൾ, ഹെഡ്-ടു-ഹെഡ് ആക്ഷൻ എന്നിവയുള്ള മേഖലയിലെ ആദ്യ സൈഡ്-ബൈ-സൈഡ് ഡ്യുവലിംഗ് ട്യൂബ് റാഫ്റ്റ് റേസ് ആയ ‘അൽ ഫലാജ് റേസ്’ പുതിയ റൈഡുകളിൽ ഉൾപ്പെടുന്നതാണ്.
പുതിയ റൈഡുകളിൽ ചിലത് മതാഹ മാഡ്‌നെസ്, സദാഫ് സ്വിൽ, ബഹാമുട്സ് റേജ്, ബാൻഡിറ്റ്‌സ് പ്ലേയ് സ്പേസ് എന്നിവയാണ്.വികസനത്തോടെ, പാർക്കിൽ ഇപ്പോൾ 60ലധികം റൈഡുകൾ, സ്ലൈഡുകൾ തുടങ്ങിയ നൂതന ആകർഷണങ്ങൾ ഉണ്ട്. വിപുലീകരിച്ച പാർക് മുൻപത്തേക്കാളധികം ജല സാഹസികതകൾ വാഗ്ദാനം ചെയ്യുന്നു.