• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ

Home UAE Dubai

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐഡി കാര്‍ഡുകള്‍

July 1, 2025
in Dubai, Kerala, NEWS, UAE
A A
പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ഐഡി കാര്‍ഡുകള്‍
25
VIEWS

ദുബായ് :സംസ്ഥാനസര്‍ക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകത്തെമ്പാടുമുളള പ്രവാസികേരളീയര്‍ക്കായി ഏർപ്പെടുത്തിയിരിക്കുന്ന വിവിധ ഐഡി കാർഡുകൾ സേവനങ്ങള്‍ സംബന്ധിച്ച പ്രചാരണപരിപാടികള്‍ക്കായി 2025 ജൂലൈ ഒന്ന് മുതല്‍ 31 വരെ പ്രത്യേകം പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.പ്രവാസി ഐഡി കാർഡ്, സ്റ്റുഡന്റ് ഐഡി കാർഡ്, എൻആർകെ ഐഡി കാർഡ് ഗുരുതര രോഗങ്ങള്‍ക്കുളള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് (NPRI), എന്നീ സേവനങ്ങള്‍ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനാണ് മാസാചരണം. ഐഡി കാർഡ് എടുത്തവര്‍ക്കുളള സംശയങ്ങൾ ദൂരീകരിക്കാനും പുതുക്കാൻ വൈകിയവര്‍ക്ക് കാർഡ് പുതുക്കാനും ഈ കാലയളവ് പ്രയോജനപ്പെടുത്താവുന്നതാണ്.ലോകത്തെമ്പാടുമുളള കേരളീയരായ പ്രവാസികളെ കണ്ടെത്താനും ആവശ്യമായ ഘട്ടങ്ങളിൽ ഇടപെടാനും ഐ.ഡി കാർഡ് സേവനങ്ങൾ സഹായകരമാണ്.വിദേശത്ത് ആറു മാസത്തിൽ കൂടുതൽ ജോലിചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന 18 നും 70-നും ഇടയിൽ പ്രായമുള്ള പ്രവാസികൾക്ക് പ്രവാസി ഐഡി കാർഡ്, നോര്‍ക്ക പ്രവാസിരക്ഷാ ഇൻഷുറൻസ് (NPRI) സേവനങ്ങളും, വിദേശപഠനത്തിന് പ്രവേശനനടപടികൾ പൂർത്തിയാക്കിയവര്‍ക്കും നിലവിൽ വിദേശരാജ്യത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർഥികൾക്ക് സ്റ്റുുഡന്റ് ഐഡി കാർഡും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ രണ്ടു വർഷമായി താമസിച്ച്/ജോലിചെയ്തുവരുന്ന പ്രവാസികേരളീയര്‍ക്ക് എൻആർകെ ഐഡി കാർഡും ലഭിക്കും.
ഐഡി കാര്‍ഡുകള്‍ക്ക് മൂന്നു വര്‍ഷവും നോര്‍ക്ക പ്രവാസിരക്ഷാ ഇന്‍ഷുറന്‍സിന് ഒരു വര്‍ഷവും കാലാവധി. അപകടമരണങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയുടേയും അംഗവൈകല്യങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വരെയുമുളള ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. എന്‍ആര്‍ഐ സീറ്റിലേയ്ക്കുളള പ്രവേശനത്തിന് സ്പോണ്‍സറുടെ തിരിച്ചറിയല്‍ രേഖകളിൽ ഒന്നായി നോര്‍ക്ക പ്രവാസി ഐഡി കാര്‍ഡ് പ്രയോജനപ്പെടുത്താവുന്നതാണ്.നോര്‍ക്ക റൂട്ട്‌സിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.norkaroots.kerala.gov.in വഴി പ്രസ്തുത സേവനങ്ങള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് ഐഡി കാര്‍ഡ് വിഭാഗത്തിലെ വിഭാഗം 0471 2770543,528 (പ്രവൃത്തി ദിവസങ്ങളിൽ, ഓഫിസ് സമയത്ത്) നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Share4SendShareTweet3

Related Posts

റാസൽ ഖോർ വന്യജീവി സങ്കേതത്തിന്റെ വികസന പദ്ധതി ദുബായ് മുനിസിപാലിറ്റി പുറത്ത് വിട്ടു

റാസൽ ഖോർ വന്യജീവി സങ്കേതത്തിന്റെ വികസന പദ്ധതി ദുബായ് മുനിസിപാലിറ്റി പുറത്ത് വിട്ടു

July 1, 2025
അബുദാബിയിൽ ഭക്ഷ്യനിയമങ്ങൾ ലംഘിച്ചു എംഎസ് ഫുഡ് ട്രേഡിംഗ് അടച്ചുപൂട്ടിച്ചു

അബുദാബിയിൽ ഭക്ഷ്യനിയമങ്ങൾ ലംഘിച്ചു എംഎസ് ഫുഡ് ട്രേഡിംഗ് അടച്ചുപൂട്ടിച്ചു

July 1, 2025
ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസില്‍ പുതിയ അടിയന്തിര പരിചരണ ക്ലിനിക്ക് ആരംഭിച്ചു

ആസ്റ്റര്‍ ഹോസ്പിറ്റല്‍ അല്‍ ഖിസൈസില്‍ പുതിയ അടിയന്തിര പരിചരണ ക്ലിനിക്ക് ആരംഭിച്ചു

July 1, 2025
പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായമൊരുക്കിനോര്‍ക്ക റൂട്ട്സ് പ്രവാസി ലീഗല്‍ എയ്ഡ് സെല്‍

പ്രവാസികള്‍ക്ക് സൗജന്യ നിയമസഹായമൊരുക്കിനോര്‍ക്ക റൂട്ട്സ് പ്രവാസി ലീഗല്‍ എയ്ഡ് സെല്‍

July 1, 2025
ദുബായിൽ മികച്ച ആമർ സെൻററുകളെ ആദരിച്ച്‌ ജി.ഡി.ആർ.എഫ്.എ ; വാർഷിക അവാർഡും പ്രഖ്യാപിച്ചു

ദുബായിൽ മികച്ച ആമർ സെൻററുകളെ ആദരിച്ച്‌ ജി.ഡി.ആർ.എഫ്.എ ; വാർഷിക അവാർഡും പ്രഖ്യാപിച്ചു

July 1, 2025
വിജ്ഞാനകേരളം പദ്ധതി. മലയാളം മിഷനും കെ – ഡിസ്‌കും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു

വിജ്ഞാനകേരളം പദ്ധതി. മലയാളം മിഷനും കെ – ഡിസ്‌കും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു

July 1, 2025

Recommended

യു എ ഇയിൽ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ അബൂദബി ആരോഗ്യ വിഭാഗം പുറത്തിറക്കി

യു എ ഇയിൽ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ അബൂദബി ആരോഗ്യ വിഭാഗം പുറത്തിറക്കി

4 years ago
എയര്‍ കേരള – കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം 15ന്​

എയര്‍ കേരള – കോർപ്പറേറ്റ് ഓഫീസ് ഉദ്ഘാടനം 15ന്​

3 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025