തിരുവനന്തപുരം : കുടുംബശ്രീയുടെ ഓൺലൈൻ റേഡിയോയായ റേഡിയോശ്രീയുടെ പ്രക്ഷേപണം മലയാളം മിഷൻ ഏറ്റെടുത്തു. മലയാളം മിഷൻ്റെ റേഡിയോ മലയാളത്തിൻ്റെ അത്യാധുനിക റേഡിയോ നിലയത്തിൽ നിന്നും പുതിയ രൂപത്തിലും ഭാവത്തിലും റേഡിയോ ശ്രീ പ്രക്ഷേപണം പുനരാരംഭിച്ചു. ദിവസവും ആറു മണിക്കൂർ നാല് ഷെഡ്യൂളുകളിലായി ഇരുപത്തിനാല് മണിക്കൂറും പരിപാടികൾ ശ്രോതാക്കൾക്ക് കേൾക്കാം.പ്രവാസ ലോകത്തെ മലയാളി സമൂഹത്തിൽ ഇതിനകം ശ്രദ്ധ നേടിയ മലയാളം മിഷൻ്റെ റേഡിയോ മലയാളത്തിലൂടെ കുടുംബശ്രീ പരിപാടികൾ ലോകമെങ്ങും ആസ്വദിക്കാൻ കഴിയും. കുടുംബശ്രീയുടെ തിരുവനന്തപുരത്തെ ഓഫീസിൽ നടന്ന ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട കുടുംബശ്രീ ഡയറക്ടർ എച്ച് ദിനേശൻ IAS ൽ ഇതു സംബന്ധിച്ച ധാരാണപത്രം ഏറ്റുവാങ്ങി.
കുടുംബശ്രീ ഡയറക്ടർ സബിൻ ജോസ്,പബ്ളിക് റിലേഷൻസ് ഓഫീസർ ഡോ. അഞ്ചൽ കൃഷ്ണകുമാർ, മലയാളം മിഷൻ ഫിനാൻസ് ഓഫീസർ സ്വാലിഹ എം.വി, റേഡിയോ മലയാളം പ്രൊജക്ട് ഹെഡ് ജേക്കബ് ഏബ്രഹാം, പ്രൊജക്റ്റ് അസിസ്റ്റൻ്റ് ഷൈനി എം എസ്, കുടുംബശ്രീയുടെസ്റ്റേറ്റ് പ്രോജക്ട് ഓഫീസർമാർ,പ്രോഗ്രാം ഓഫീസർമാർഎന്നിവർ പങ്കെടുത്തു. കാൽ നൂറ്റാണ്ടായി കേരളത്തിലെ സ്ത്രീ സമൂഹത്തെ ശാക്തീകരിക്കുന്ന കുടുംബശ്രീയുടെ ജിഹ്വയായ റേഡിയോ ശ്രീ ലോകമെങ്ങും കേൾക്കാം