ദുബായ് :ട്രാവൽ രംഗത്തു പുത്തൻ അനുഭവങ്ങൾ സമ്മാനിക്കാനായി ആരിസോൺ ട്രാവൽ ആൻഡ് ടൂർസ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു. എയർ ടിക്കറ്റുകൾ, വിസ സർവീസ്, ടൂർ പാക്കേജുകൾ തുടങ്ങിയ യാത്രമേഖലയിൽ വേണ്ട മുഴുവൻ സർവീസുകളും ആരിസോണിൽ ലഭ്യമാണ്.

കുറഞ്ഞ നിരക്കിൽ പ്രീമിയം സേവനങ്ങൾ എന്നതാണ് ആരിസോൺ ട്രാവൽ ആൻഡ് ടൂർസ് ന്റെ ആകർഷണീയത. ബർ ദുബൈ മുസല്ല ടവറിൽ ഇരു നിലകളിലായിട്ടാണ് ഓഫീസ് പ്രവർത്തിക്കുന്നത്. യുപിസി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ കീഴിൽ 84 ആമത് സ്ഥാപനമാണ് ആരിസോൺ ട്രാവൽ ആൻഡ് ടൂർസ്. യു പി സി ഗ്രൂപ്പ് എംഡി ആരിഫ് കയ്യാലക്കകത്ത് ഉദ്ഘാടന കർമ്മം നിവഹിച്ചു. ദാവൂദ് അഹമ്മദ് മുഹമ്മദ് അൽ ഷിസാവി മുഖ്യാതിഥി ആയ ചടങ്ങിൽ യുപിസി ഗ്രൂപ്പ് ദുബൈ ജിഎം രൂഗേഷ് രാജൻ പിള്ള, എജിഎം ഫയാസ് കെ, ആരിസോൺ ട്രാവൽ ആൻഡ് ടൂർസ് ദുബൈ സെക്ഷണൽ ജിഎം ലത്തീഫ് ഫൈസൽ റഹ്മാനി ബായാർ, റിജനൽ മാനേജർമാരായ ശിഹാബുദ്ദീൻ ചെങ്ങളായി, ലത്തീഫ് എം സി തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടനത്തിന്റെ ഭാഗമായി ഉമ്ര, സലാല ഗരീഫ് പാകേജുകൾക്ക് വലിയ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
