ദുബായ് : രാത്രികാല മനോഹാരിതയിൽ ആഗോള തലത്തിൽ ദുബൈ നഗരം മൂന്നാം സ്ഥാനം നേടി.
‘ട്രാവൽ ബാഗി’ലെ യാത്രാ വിദഗ്‌ധരുടെ പഠനത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
രാത്രി കാല ടൂറിസവുമായി ബന്ധപ്പെട്ട ഓൺലൈൻ അന്വേഷണങ്ങൾ 164 ശതമാനം വർധിച്ചതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ട്രാവൽ ബാഗിന്റെ സംഘം 100ലധികം പ്രധാന നഗരങ്ങളെ വിശകലനം ചെയ്താണ് റിപ്പോർട്ട് തയാറാക്കിയത്.
ഇൻസ്റ്റഗ്രാം ഹാഷ്‌ടാഗ്, പ്രകാശ-ശബ്ദ മലിനീകരണ അളവ്, രാത്രികാല സുരക്ഷാ സ്‌കോറുകൾ, രാത്രി വൈകിയുള്ള പരിപാടികളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് നഗരങ്ങളെ തെരഞ്ഞെടുത്തത്.
പട്ടികയിലെ ആദ്യ പത്ത് നഗരങ്ങൾ ഇവയാണ്:
- ന്യൂയോർക്ക്, യു.എസ്.എ
- ടോക്കിയോ, ജപ്പാൻ
- ദുബൈ, യു.എ.ഇ
- സിംഗപ്പൂർ,
- മസ്കത്ത്, ഒമാൻ
- ക്യോട്ടോ, ജപ്പാൻ
- സിഡ്നി, ഓസ്‌ട്രേലിയ
- സിയോൾ, ദക്ഷിണ കൊറിയ
- ടൊറന്റോ, കാനഡ
- മെൽബൺ, ഓസ്‌ട്രേലിയ
29,600 ഇൻസ്റ്റഗ്രാം ഹാഷ്‌ടാഗുകൾ, 83 എന്ന രാത്രികാല സുരക്ഷാ സ്‌കോർ, 53 എന്ന മിതമായ പ്രകാ-ശബ്ദ മലിനീകരണ റേറ്റിങ്ങ് എന്നിവയാണ് ദുബൈക്ക് ലഭിച്ചത്.
40,800ലധികം ഇൻസ്റ്റഗ്രാം ഹാഷ്‌ടാഗുകൾ, കുറഞ്ഞ പ്രകാശ മലിനീകരണം (സ്കോർ: 46), ഉയർന്ന സുരക്ഷ (75) 2,300ലധികം വലിയ രാത്രികാല പരിപാടികൾ എന്നിവ സ്വന്തമാക്കിയാണ് ന്യൂയോർക്ക് ഒന്നാം സ്ഥാനത്ത് എത്തിയത്.
രാത്രി കാല സുരക്ഷിത നഗരം അബൂദബി
രാത്രി കാലങ്ങളിൽ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബൂദബി തെരഞ്ഞെടുക്കപ്പെട്ടു.
100ൽ 87 എന്ന രാത്രികാല സുരക്ഷാ സ്കോറാണ് അബൂദബി നേടിയത്.
85 എന്ന സുരക്ഷാ സ്കോറുമായി തായ്‌വാനിലെ തായ്‌പേയ് ആണ് തൊട്ടു പിന്നിൽ.
83 സുരക്ഷാ സ്കോറുമായി ദുബൈ മൂന്നാം സ്‌ഥാനത്തുണ്ട്.