ദുബായ് : ദൈനംദിന ഉതപ്ന്നങ്ങളുടെ വിപുലമായ ശേഖരവുമായി പുതിയ ലുലു ഡെയ്ലി ദുബായ് ജെഎൽടിയിൽ തുറന്നു. ഗ്രോസറി, പഴം പച്ചക്കറി, ബേക്കറി , റോസ്ട്രി, വീട്ടുപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ അടക്കം ദൈനംദിന ആവശ്യങ്ങൾക്കുള്ള ഉത്പന്നങ്ങൾ ഒരുകുടക്കീഴിൽ ലഭ്യമാക്കുകയാണ് ലുലു ഡെയ്ലി. 4200 സ്ക്വയർ ഫീറ്റിലുള്ള ലുലു ഡെയ്ലിയിൽ സെൽഫ് ചെക്ക് ഔട്ട് കൗണ്ടറുകൾ അടക്കം സുഗമമായ ഷോപ്പിങ്ങിനായ് ഒരുക്കിയിട്ടുണ്ട്. ഷോപ്പിങ്ങ് കൂടുതൽ മികച്ചതാക്കാൻ ക്യുക്ക് ഹോം ഡെലിവറി സർവ്വീസും ഉറപ്പാക്കിയിട്ടുണ്ട്. ലുലു ഹൈപ്പർമാർക്കറ്റ് ഡോട്ട് കോം വെബ്സൈറ്റിൽ നിന്നും ലുലു ആപ്പിൽ നിന്നുമായി ഉത്പന്നങ്ങൾ ഓർഡർ ചെയ്യാനാകും. ഗ്രോസറി ഉത്പന്നങ്ങൾ അടക്കം ക്യുക്ക് ഹോം ഡെലിവറി സർവ്വീസിലൂടെ വേഗത്തിൽ ലഭിക്കും.

ലുലു ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ, ബയിങ്ങ് ഡയറക്ടർ മുജീബ് റഹ്മാൻ, ഫാഷൻ ബയിങ്ങ് സെൻട്രൽ ഡയറക്ടർ നിഷാദ് പി, ലുലു ദുബായ് ആൻഡ് നോർത്തേൺ എമിറേറ്റ്സ് ഡയറ്കടർ ജയിംസ് വർഗീസ്, ദുബായ് റീജ്യണൽ ഡയറക്ടർ തമ്പാൻ കെ.പി തുടങ്ങിയവരും ഉദ്ഘാടന ചടങ്ങിൽ ഭാഗമായി.