ദുബായ് ,കേരളം :കേരളത്തിൽ എലെക്ട്രിഷ്യൻ, പളംബിങ്, കാർപെന്റർ, പൈന്റർ, AC മെക്കാനിക് തുടങ്ങിയ സ്കിൽഡ് ജോലിക്കാരെ ലഭിക്കുവാൻ ബുദ്ധിമുട്ടാകുന്നസാഹചര്യത്തിൽ പരിഹാരം നിർദ്ദേശിച്ച് പ്രവാസിബന്ധു വെൽഫെയർ ട്രസ്റ്റ് ചെയർമാൻ കെ വി ഷംസുദീൻ മുഖ്യമന്ത്രിക്ക് കത്തയച്ചു .ഇത്തരക്കാരുടെ സേവനം കേരളം മുഴുവൻ വളരെ അത്യാവശ്യമാകുന്ന സാഹചര്യത്തിലാണ് ഈ ഇടപെടൽ .ഈ മേഖല ഒരു സേവന മേഖലയാകുന്നുണ്ടെന്നും ഗൾഫ് റിട്ടേണികളായ മേല്പറഞ്ഞ തൊഴിലുകളിൽ നിരവധി വർഷത്തെ പ്രവർത്തന പരിചയമുള്ള ധാരാളം സുഹൃത്തുക്കൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെന്നും കത്തിലൂടെ ഓർമ്മിപ്പിച്ചു . അവരെ ഉൾകൊള്ളിച്ചുകൊണ്ട് ജില്ലകൾ തോറും ഇത്തരം സേവന കേന്രങ്ങൾ ആരംഭിക്കുവാൻ കഴിയണമെന്നും . ഇത് സ്വകാര്യ സംരംഭകർക്കു ആരംഭിക്കാവുന്ന ഒരു മേഖലയാണെന്നും കെവി ഷംസുദീൻ ഓർമ്മിപ്പിച്ചു .

നോർകയുടെ നേതൃത്തതിൽ ഇവരെ എല്ലാം ഉൾകൊള്ളിച്ചു കൊണ്ട് ഒരു ഡാറ്റാ ബേസ് ഉണ്ടാക്കുക. ഓരോ ജില്ലതോറും ഇങ്ങിനെ ഉള്ളവരുടെ സേവനം ആവശ്യ മുള്ളവർക്ക് ഒരു മൊബൈയിൽ അപ്പ്ളികേഷൻ വഴി 24 മണിക്കൂറും പ്രവർത്തുകുന്ന സേവന കേന്രം ആരംഭിക്കാവുന്നതാണ്.സത്യ സന്ധയോടും, കൃത്യ നിഷ്ടയോടും, ഏറ്റവും നല്ല ഗുണ നിലവാരത്തോടും കൂടി പ്രവർത്തിക്കുവാൻ സന്നദ്ധരായ വരെ മാത്രം ഉൾകൊള്ളിച്ചുകൊണ്ട് താലൂക്കുകൾ തോറും ഈ സേവന കേന്രങ്ങൾ ഉണ്ടായാൽ ഇത് ഒരു വൻ സംരംഭമായി വളരുകയും തിരിച്ചു വന്ന ആയിരകണക്കിന് പ്രവാസികൾക്കു നല്ല ഒരു വരുമാന മാർഗമായി തീരുകയും ചെയ്യും. സ്വാകാര്യ സംരംഭകർക്കു സർക്കാർ എല്ലാവിധ സഹായ സഹകരങ്ങളും ഉദ്യോഗസ്ഥരുടെ ആത്മാർത്ഥമായ സഹകരണവും ഉറപ്പു വരുത്തണമെന്നും കത്തിലൂടെ അഭ്യർത്ഥിച്ചു അപേക്ഷിക്കുന്നു.