ദുബായ് : ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെക്-ഫസ്റ്റ് റിയൽ എസ്റ്റേറ്റ് ബ്രോകറേജായ AX CAPITAL, പ്രമുഖ ഡവലപ്പർ GFS Developments-നൊപ്പം ആഗോള വിപണിയിലെ സ്റ്റ്രാറ്റജിക് പങ്കാളിത്തം പ്രഖ്യാപിച്ചു. ഈ സഹകരണം GFSയുടെ പ്രധാന പദ്ധതികളായ Coventry Gardens ഉം Coventry 66 ഉം ഉൾപ്പെടെ തെരഞ്ഞെടുക്കപ്പെട്ട പ്രോജക്റ്റുകൾക്ക് ആഗോളതലത്തിൽ വിപണനവും വില്പനയും ഉണ്ടായിരിക്കും.പാരമ്പര്യമേഖലകൾക്ക് പകരമായി, ഈ പുതിയ സമീപനം ഡിജിറ്റൽ സംവിധാനങ്ങളിലൂടെയും, ഭൗമികമായ നിക്ഷേപ പ്ലാറ്റ്ഫോമുകളിലൂടെയും, പ്രകടന കേന്ദ്രീകൃത മാർക്കറ്റിംഗ് തന്ത്രങ്ങളിലൂടെയും പ്രവർത്തിക്കും. യൂറോപ്പ്, യുഎസ്, കാനഡ, തുര്‍ക്കി, സൗത്ത് ഏഷ്യ എന്നീ പ്രധാന വിപണികളിലേക്കാണ് പ്രാരംഭമായും ലക്ഷ്യമിടുന്നത്.ലണ്ടൻ, ഫ്രാങ്ക്ഫർട്ട്, പാരിസ്, ഇസ്താംബൂൾ, മുംബൈ തുടങ്ങിയ നഗരങ്ങളിൽ AX CAPITAL നിക്ഷേപ ഡെസ്കുകൾ ആരംഭിക്കാനാണ് പദ്ധതി . അതോടൊപ്പം, ഡിജിറ്റൽ ഡാഷ്ബോർഡുകൾ, വി.ആർ. പ്രദർശനങ്ങൾ, ഐ.എ. ചാറ്റ് ഓൺബോർഡിംഗ്, എന്നിവയും നിക്ഷേപകരുടെ അനുഭവം മെച്ചപ്പെടുത്തും.

“ആഗോള നിലവാരവും പ്രാദേശിക വിശകലനങ്ങളും നിക്ഷേപകപ്രഥമതകളും ആധാരമാക്കി വികസനം നടത്തുകയാണ് തങ്ങളുടെ ദൗത്യം,” എന്ന് GFS ജനറൽ മാനേജർ മൈക്കൽ കോളിംഗ്സ് പറഞ്ഞു. “AXയുടെ ഡിജിറ്റൽ നേട്ടങ്ങളും ശക്തമായ ബ്രോക്കർ നെറ്റ്‌വർക്കും നമ്മുടെ കെട്ടിടനിർമ്മാണ വിദഗ്ധതയും ഒരുമിച്ചാൽ ആഗോള റിയൽ എസ്റ്റേറ്റിന്റെ പുതിയ മാതൃക രൂപപ്പെടുമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു .
പ്രവർത്തനം ,സർവ്വീസ് എന്നിവയിലൂടെ ഉപഭോക്താക്കളുടെ വിശ്വാസം സൃഷ്ടിക്കുകയാണ് തങ്ങൾ എന്നും AX CAPITALയിലെ എക്സ്ക്ലൂസീവ് ഡവലപ്പ്മെൻറ്സ് തലവൻ ഡേവിഡ് ജെയിംസ് പഗ് കൂട്ടിച്ചേർത്തു.

പ്രഖ്യാപനചടങ്ങിൽ പ്രശസ്ത ബോളിവുഡ് നടൻ നവാസുദ്ദീൻ സിദ്ദിഖിയും സന്നിഹിതനായിരുന്നു, ദുബായ് റിയൽ എസ്റ്റേറ്റ് മേഖലയിലെ അന്തർദേശീയ ആകർഷണം വർദ്ധിക്കുകയാണെന്നും വ്യക്തമാകുന്നുണ്ട് .
2024-ൽ AED 400 ബില്ല്യൺത്തോളം റിയൽ എസ്റ്റേറ്റ് ഇടപാടുകൾ റിപ്പോർട്ട് ചെയ്ത ഡുബായിൽ, യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപകരുടെ പങ്കാളിത്തം തുടരുകയാണ്. ഈ പങ്കാളിത്തം ആഗോള വിപണികളിൽ GFS – AX CAPITAL ഉം കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഡെവലപ്പേഴ്‌സ് അറിയിച്ചു .പുതിയ നിക്ഷേപക അനുഭവങ്ങൾ ഉറപ്പാക്കാൻ GFS x AX ഇൻവസ്റ്റർ ലൗഞ്ച് ഡുബായിൽ ആരംഭിക്കാനാണ് ആലോചന.. ഈ ലൈവ് സെന്ററിൽ നിയമ ഉപദേശങ്ങളും പ്രോജക്ട് പ്രദർശനങ്ങളും ഉൾപ്പെടും.GFS Developments — മിഡ്-മാർക്കറ്റ് ലക്സുറി കമ്മ്യൂണിറ്റികൾ വികസിപ്പിക്കുന്നതിനായി 25 വർഷത്തിലേറെ അനുഭവസമ്പത്തുള്ള ഡവലപ്പർമാരാണ് .
AX CAPITAL — പുതിയ സാങ്കേതിക വിദ്യ സംയോജിപ്പിച്ച് ആഗോള നിക്ഷേപകർക്കായി പ്രത്യേകതയാർന്ന പരിഹാരങ്ങൾ നൽകുന്ന ഡിജിറ്റൽ റിയൽ എസ്റ്റേറ്റ് ബ്രോകറേജ് ആയി മാറുകയാണ് പ്രധാനലക്ഷ്യം.