ദുബായ് /ഗസ്സ: ഫലസ്തീൻ ജനതയെ പിന്തുണയ്ക്കാനായി യു.എ.ഇ നടത്തുന്ന ഓപറേഷൻ ഷിവൽറസ് നൈറ്റ്-3 ഭാഗമായി യു.എ.ഇയുടെ 13 സഹായ ട്രക്കുകളുടെ പുതിയ വ്യൂഹം ഗസ്സ മുനമ്പിലെത്തി.
സാമൂഹിക അടുക്കളകൾക്കായി നിയുക്തമാക്കിയ ഭക്ഷണ സാധനങ്ങൾ, ബേക്കറികൾ പ്രവർത്തിപ്പിക്കാനുള്ള ഉപകരണങ്ങൾ, ഗസ്സ മുനമ്പിലെ ഏറ്റവും ദുർബലരായ ആളുകളിലേക്ക് എത്തിച്ചേരാൻ ലക്ഷ്യമിട്ടുള്ള കുട്ടികളുടെ ദുരിതാശ്വാസ കിറ്റുകൾ എന്നിവയാണ് ട്രക്കുകളിൽ ഉണ്ടായിരുന്നത്.ഓപറേഷൻ ഷിവൽറസ് നൈറ്റ്-3 വഴി, മുനമ്പിലെ വിനാശകരമായ സാഹചര്യങ്ങൾക്കിടയിൽ ഏറ്റവും അർഹരിലേയ്ക്കാണ് ഇവ എത്തിച്ചിട്ടുള്ളത്.ഓപറേഷൻ ഷിവൽറസ് നൈറ്റ്-3 വഴി, മുനമ്പിലെ വിനാശകരമായ സാഹചര്യത്തെ നേരിടുന്നതിലും, ഫലസ്തീൻ ജനതയെ പിന്തുണയ്ക്കാനും അവരുടെ ദുരിതങ്ങൾ ലഘൂകരിക്കാനുമുള്ള അചഞ്ചല പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് യു.എ.ഇ ഗസ്സയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നത് തുടരുന്നു