അബുദാബി ∙ അൽ ഖാസ്‌ന ഇൻഷുറൻസ് കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയതായി യുഎഇ സെൻട്രൽ ബാങ്ക് അറിയിച്ചു. ലൈസൻസിന് ആവശ്യമായ നടപടി ക്രമങ്ങൾ പൂർത്തിയാക്കാത്തതിന്റെ പേരിൽ കമ്പനിയുടെ പ്രവർത്തനങ്ങൾ താൽക്കാലികമായി തടഞ്ഞിരുന്നു. എന്നാൽ, സമയത്ത് നിയമ ലംഘനങ്ങൾ തിരുത്താൻ കമ്പനി തയാറായില്ല. ഇതിനാലാണ് ലൈസൻസ് പൂർണമായും റദ്ദാക്കിയത്.