• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home Crime

ഷാർജയിലെ അമ്മയുടെയും കുഞ്ഞിന്റെയും മരണം :നേരിട്ടത് ക്രൂരപീഡനം, കൊലയാളികളെ വെറുതെ വിടരുത്; വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നു

July 12, 2025
in Crime, Kerala, NEWS, Sharjah, UAE
A A
ഷാർജയിലെ അമ്മയുടെയും കുഞ്ഞിന്റെയും മരണം :നേരിട്ടത് ക്രൂരപീഡനം, കൊലയാളികളെ വെറുതെ വിടരുത്; വിപഞ്ചികയുടെ ആത്മഹത്യക്കുറിപ്പ് പുറത്ത് വന്നു
52
SHARES
123
VIEWS

ഷാർജ ∙ ഷാർജ അൽ നഹ്ദയിൽ ഒന്നര വയസ്സുകാരിയായ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക മണിയ(33)ന്റെ ആത്മഹത്യക്കുറിപ്പ് പുറത്ത്. നോട്ട് ബുക്കിലെ ആറ് പേജുകളിൽ തന്റെ കൈ കൊണ്ട് എഴുതിയ ദീർഘമായ കത്ത് ഫെയ്സ്ബുക്ക് പേജിൽ പ്രത്യക്ഷപ്പെട്ടെങ്കിലും വൈകാതെ അത് അപ്രത്യക്ഷമായി. ഭർത്താവ് നിതീഷ് മോഹൻ കത്ത് ഡിലീറ്റ് ചെയ്തതായാണ് ബന്ധുക്കൾ സംശയിക്കുന്നത്. എന്നാൽ, അതിന് മുൻപ് കത്ത് ഡൗൺലോഡ് ചെയ്തതിനാൽ തെളിവായി സൂക്ഷിക്കുന്നുവെന്ന് അവർ പറഞ്ഞു.നിതീഷിനും അയാളുടെ പിതാവിനുമെതിരെ ഗുരുതര ആരോപണമാണ് വിപഞ്ചിക കത്തിൽ എഴുതിയിരിക്കുന്നത്. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറിയതായും സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും കുറിപ്പിലുണ്ട്. മരിക്കാന്‍ ഒരാഗ്രഹവുമില്ല. മകളുടെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ല. ഒരിക്കലും കൊലയാളികളെ വെറുതെ വിടരുത്. തന്റെ മരണത്തില്‍ നിതീഷ് മോഹന്‍, ഭര്‍തൃസഹോദരി നീതു എന്നിവരാണ് ഒന്നാം പ്രതികള്‍. രണ്ടാം പ്രതി ഭര്‍ത്താവിന്റെ പിതാവ് മോഹനൻ. അച്ഛന്‍ അപമര്യാദയായി പെരുമാറി എന്നറിഞ്ഞിട്ടും നിതീഷ് പ്രതികരിച്ചില്ല. അതിനു പകരം എന്നെ കല്യാണം ചെയ്തത് അയാള്‍ക്ക് കൂടി വേണ്ടിയാണ് എന്നായിരുന്നു മറുപടി. ഭര്‍തൃസഹോദരി തന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ലെന്നും കുറിപ്പിൽ വെളിപ്പെടുത്തുന്നു.


കല്യാണം ആഡംബരമായി നടത്തിയില്ല. സ്ത്രീധനം കുറഞ്ഞുപോയി, കാര്‍ കൊടുത്തില്ല എന്നൊക്കെ പറഞ്ഞ് എന്നെ കൊല്ലാക്കൊല ചെയ്യുന്നു. വീടില്ലാത്തവള്‍, പണമില്ലാത്തവള്‍, തെണ്ടി ജീവിക്കുന്നവള്‍ എന്നിങ്ങനെയെല്ലാം ആക്ഷേപിച്ചു. കുഞ്ഞിനെ ഓര്‍ത്ത് തന്നെ വിടാന്‍ കെഞ്ചിയിട്ടും ഭര്‍തൃസഹോദരി കേട്ടില്ല. ഒരിക്കല്‍ ഇവരുടെ വാക്കും കേട്ട് നിതീഷ് വീട്ടില്‍ വലിയ ബഹളമുണ്ടാക്കി. മുടിയും പൊടിയും എല്ലാം ചേര്‍ന്ന ഷവര്‍മ എന്റെ വായില്‍ കുത്തിക്കയറ്റി. അവളുടെ പേരും പറഞ്ഞ് ഗര്‍ഭിണിയായിരുന്ന എന്റെ കഴുത്തില്‍ ബെല്‍റ്റ് ഇട്ട് വലിച്ചു.ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല. ഗര്‍ഭിണിയായി ഏഴാം മാസത്തില്‍ തന്നെ നിതീഷ് വീട്ടില്‍ നിന്ന് ഇറക്കി വിട്ടു. നിതീഷിന് ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്നും കത്തില്‍ പരാമര്‍ശമുണ്ട്. തുടക്കത്തിലൊക്കെ നിതീഷ് തന്നെ തല്ലുമായിരുന്നുവെങ്കിലും കാര്യങ്ങള്‍ നോക്കുമായിരുന്നുവെന്നും എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി തനിക്ക് വെള്ളമോ ആഹാരമോ വസ്ത്രമോ ഒന്നും തരില്ലെന്നും വ്യക്തമാക്കുന്നു. എന്നെ അവർക്ക് ഒരു മാനസിക രോഗിയാക്കണം. എന്റെ കൂട്ടുകാർക്കും ഒഫിസിലുള്ളവർക്കുമെല്ലാം നിതീഷും അയാളുടെ സഹോദരിയും അച്ഛനും ചെയ്യുന്ന ദ്രോഹങ്ങളെക്കുറിച്ച് അറിയാമെന്നും പറഞ്ഞാണ് കത്ത് അവസാനിപ്പിക്കുന്നത്.തന്നിൽ നിന്ന് നിതീഷ് അകലാൻ കാരണം മറ്റൊരു യുവതിയുമായുള്ള അടുപ്പമാണെന്ന് വിപഞ്ചിക ബന്ധുവിനോട് പറയുമായിരുന്നു. ഇതിനുള്ള തെളിവായി അവർ തമ്മിലുള്ള വാട്സാപ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകളും വിപഞ്ചിക നിതീഷിന്റെ ഫോണിൽ നിന്ന് കൈവശപ്പെടുത്തിയിരുന്നു. നിതീഷ് മദ്യപിച്ച് വന്നപ്പോൾ അയാളറിയാതെ എടുത്തതാണെന്നായിരുന്നു ബന്ധുവിനോട് പറഞ്ഞത്. ആ യുവതിയെ ഇടയ്ക്ക് കാണാറുള്ളതായും പണം അയച്ചുകൊടുത്തതായും ചാറ്റുകളിലുണ്ട്. യുവതിയുമായുള്ള അടുപ്പത്തിന് ശേഷമാണ് തന്നോടും മകളോടുമുള്ള മോശം പെരുമാറ്റം ശക്തിപ്പെട്ടതെന്നും വിപഞ്ചിക വിശ്വസിച്ചിരുന്നു.ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജ അൽ നഹ്ദയിലെ ഫ്ലാറ്റില്‍ ഒരേ കയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ നേരം വിളിച്ചിട്ടും ഫ്ലാറ്റിന്റെ വാതിൽ തുറക്കാത്തതിനാൽ വീട്ടുജോലക്കാരി വിപഞ്ചികയുടെ ഭർത്താവിനെ ഫോൺ വിളിച്ചുവരുത്തി വാതിൽ തുറന്നപ്പോഴാണ് രണ്ടുപേരും മരിച്ചതായി കണ്ടെത്തിയത്. ഈ സമയം നിതീഷ് വിപഞ്ചികയുടെ ഫോൺ കൈക്കലാക്കിയെന്ന് സംശയിക്കുന്നു.സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിതീഷ് വിപഞ്ചികയെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും അമ്മ ഷൈലജയോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മ ഷൈലജ പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയിരിക്കുന്നത്.

ഷാർജ ഫൊറൻസിക് വിഭാഗത്തിലുള്ള മൃതദേഹങ്ങൾ എന്ന് നാട്ടിലേക്ക് കൊണ്ടുപോകാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞിട്ടില്ല. സംഭവം ആത്മഹത്യയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേസന്വേഷണം തുടരുന്നു.

Share21SendShareTweet13

Related Posts

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

യുഎഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി ഡോ. ദീപക് മിത്തൽ

September 2, 2025
നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

നൂതന ആശയങ്ങൾക്ക് രൂപം നൽകാൻ ക്രിയേറ്റീവ് സ്പോൺസർഷിപ് പ്രോഗ്രാമിന് ദുബായിൽ തുടക്കമായി

September 2, 2025
എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

എൻറെ പൊന്നെ ഇതെന്തൊരുപോക്ക് ;ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ദുബായിൽ സ്വർണവില.

September 2, 2025
ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

ഇന്ത്യ– റഷ്യ ബന്ധത്തെ ബഹുമാനിക്കുന്നു;റഷ്യയുമായി നല്ല ബന്ധമുണ്ടാക്കാൻ പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നു.

September 2, 2025
സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

സംസ്ഥാന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടികയായി; 2.83 കോടി വോട്ടർമാർ

September 2, 2025
അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

അഫ്ഗാനിസ്ഥാനിൽ വീണ്ടും ഭൂചലനം; റിക്ടർ സ്‌കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി

September 2, 2025

Recommended

ഷാർജ പുസ്തകമേളയ്ക്ക് അഭിനന്ദനവുമായി യുഎഇ വൈസ് പ്രസിഡന്റ്‌

ഷാർജ പുസ്തകമേളയ്ക്ക് അഭിനന്ദനവുമായി യുഎഇ വൈസ് പ്രസിഡന്റ്‌

4 years ago
ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; EVM ഹാക്ക് ചെയ്യാൻ കഴിയില്ല, സ്ട്രോങ്ങ്‌ റൂം സീൽ ചെയ്യും’; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫെബ്രുവരി 5ന്; EVM ഹാക്ക് ചെയ്യാൻ കഴിയില്ല, സ്ട്രോങ്ങ്‌ റൂം സീൽ ചെയ്യും’; മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ

8 months ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025