• NEWS
  • UAE
  • Kerala
  • GCC
  • India
  • Business
  • English News
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
No Result
View All Result
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
  • ഹോം
  • യുഎഇ
    • അബുദാബി
    • അജ്‌മാൻ
    • ദുബായ്
    • ഫുജൈറ
    • ഉമ്മുല്‍ അല്‍ കുവൈന്‍
    • ഷാർജ
  • കേരളം
  • ഇന്ത്യ
  • ജിസിസി
  • വേൾഡ്
  • ബിസിനസ്
  • വിനോദം
  • സ്പോർട്സ്
  • ലേഖനം
  • കൂട്ടായ്മ
  • English News
No Result
View All Result
UAE Vartha - Latest UAE News in Malayalam & English | യുഎഇ വാർത്തകൾ മലയാളത്തിലും ഇംഗ്ലീഷിലുമുള്ളത്
Home UAE Dubai

യുവ സെലിബ്രിറ്റി ദുബായ് വിമാനത്താവളത്തിൽ അറസ്റ്റിൽ

July 12, 2025
in Dubai, NEWS, UAE
A A
യുവ സെലിബ്രിറ്റി ദുബായ് വിമാനത്താവളത്തിൽ അറസ്റ്റിൽ
30
SHARES
72
VIEWS

ദുബായ് :തജിക്കിസ്ഥാൻ ഗായകനും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ അബ്ദു റോസിക്കിനെ ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തതായി അദ്ദേഹത്തിന്റെ മാനേജ്‌മെന്റ് കമ്പനി അറിയിച്ചു. മൊണ്ടിനെഗ്രോയിൽ നിന്ന് ദുബായിൽ എത്തിയതിന് തൊട്ടുപിന്നാലെ ഇന്ന്(ശനി) പുലർച്ചെ അഞ്ചോടെയാണ് 21 വയസ്സുകാരനായ റോസിക്കിനെ അധികൃതർ കസ്റ്റഡിയിലെടുത്തത്. പരാതിയുടെ വിശദമായ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല, അധികൃതർ ഔദ്യോഗിക പ്രസ്താവനയൊന്നും ഇറക്കിയിട്ടുമില്ല. അദ്ദേഹത്തെ മോഷണക്കുറ്റം ആരോപിച്ചാണ് കസ്റ്റഡിയിലെടുത്തതെന്ന് മാത്രമേ പറയാൻ സാധിക്കൂ എന്ന് കമ്പനി പ്രതിനിധി പറഞ്ഞു. കൂടുതൽ വിവരങ്ങൾ നൽകാൻ കമ്പനി വിസമ്മതിച്ചു. മൂന്നടി മാത്രം ഉയരമുള്ള റോസിക് പ്രശസ്തനായ യുവ സെലിബ്രിറ്റികളിൽ ഒരാളാണ്. വർഷങ്ങളായി ദുബായിൽ താമസിക്കുന്ന അദ്ദേഹത്തിന് യുഎഇ ഗോൾഡൻ വീസയുണ്ട്. അദ്ദേഹത്തിന്റെ സംഗീതം, വൈറൽ വിഡിയോകൾ, ബിഗ് ബോസ് 16 ഉൾപ്പെടെയുള്ള റിയാലിറ്റി ടെലിവിഷൻ പരിപാടികളിലെ സാന്നിധ്യം എന്നിവയിലൂടെയാണ് റോസിക് പ്രശസ്തനായത്. 2024-ൽ ദുബായിലെ കോക്കകോള അരീനയിൽ റോസിക് തന്റെ ബോക്സിങ് അരങ്ങേറ്റം കുറിക്കുകയും യുകെയിൽ ‘ഹബിബി’ എന്ന പേരിൽ സ്വന്തം റസ്റ്ററന്റ് ബ്രാൻഡ് ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം തന്നെ ഒരു ഹോസ്പിറ്റാലിറ്റി സ്ഥാപനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ഇന്ത്യൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു, എന്നാൽ അദ്ദേഹം പ്രതിയായിരുന്നില്ല.

Share12SendShareTweet8

Related Posts

emirates-id-renewal-one-step-uae

ഒരു അപേക്ഷ, ഒരു ഫീസ്; ഇനി എമിറേറ്റ്സ് ഐഡി പുതുക്കൽ ഒരൊറ്റ ഘട്ടത്തിൽ

September 9, 2025
UAE chickenpox vaccine for children

യുഎഇയിലെത്തുന്ന കുട്ടികൾക്ക് ചിക്കൻപോക്സ് വാക്സിൻ എടുക്കണം: ആരോഗ്യ വിദഗ്ധരുടെ നിർദേശം

September 9, 2025
Dubai gold price today

സ്വർണവില കുതിച്ചുയർന്ന് റെക്കോർഡ്;22 കാരറ്റ് ഗ്രാമിന് 408 ദിർഹം

September 9, 2025
വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

വേനലിന്റെ കാഠിന്യത്തിൽ തണുപ്പിന്റെ സ്പർശം: തൊഴിലാളികൾക്ക് ഹോട്ട്പാക്കിന്റെ ഐസ്‌ക്രീം സമ്മാനം

September 8, 2025
സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

സുരക്ഷയും സൗകര്യവും മെച്ചപ്പെടുത്താൻ ദുബായിൽ പുതിയ ടൂറിസ്റ്റ് ട്രാൻസ്പോർട്ട് റെഗുലേഷൻ

September 8, 2025
റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

റാസൽഖൈമയിൽ മലയാളി മരിച്ച നിലയിൽ; സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലം

September 8, 2025

Recommended

ദുബായ്-ഷാർജ ട്രാഫിക് : 90% ഡ്രൈവർമാരും ദിവസേന ഗതാഗതക്കുരുക്ക് നേരിടുന്നതായി പുതിയ പഠനം

ദുബായ്-ഷാർജ ട്രാഫിക് : 90% ഡ്രൈവർമാരും ദിവസേന ഗതാഗതക്കുരുക്ക് നേരിടുന്നതായി പുതിയ പഠനം

2 months ago

കൽക്കരി ക്ഷാമം കേന്ദ്രത്തിന്റെ സൃഷ്ടി; ലക്ഷ്യം സ്വകാര്യ ഖനികളെ സഹായിക്കൽ

4 years ago
  • യുഎഇ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News
Stream Media Enterprises LLC
Sahara Bulding ,Qusais 2 Dubai
Whatsapp: +91 9847358863

Copyright © 2025

No Result
View All Result
  • യുഎഇ
    • അജ്‌മാൻ
    • ഫുജൈറ
    • അബുദാബി
    • ഷാർജ
  • ജിസിസി
  • കേരളം
  • ഇന്ത്യ
  • ബിസിനസ്
  • വേൾഡ്
  • ലേഖനം
  • സ്പോർട്സ്
  • വിനോദം
  • കൂട്ടായ്മ
  • English News

Copyright © 2025